അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ...

By ബഹുവ്രീഹി

അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ...

ഈയ്യിടെ കേട്ടതിൽ വച്ചേറ്റവും ഇഷ്ടപ്പെട്ട, തിരക്കഥ എന്ന ചിത്രത്തിൽ മധു ബാലകൃഷ്ണൻ ആലപിച്ച “ശരത്ത്യ“ൻ സംഗീതം ബഹുവ്രീഹീകരിച്ചത്. ഗാന രചന റഫീക് അഹമ്മദ്.





Arikil nee illayenna sathyathine | Upload Music

അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ അറിയുവാനായതില്ലെനിക്കിപ്പോഴും
അതിനു മണ്ണിൽ ചിരിക്കാതിരിക്കണം ഇനിയൊരിക്കലും പിച്ചകപൂവുകൾ.

ജനലഴികളിൽ പുലരിതൻ പൊൻ വിരൽ പതിയെ വന്നു തൊടാതിരിക്കണം.
ഒരു നിശബ്ദമാം സമ്മതമെന്നപോൽ പുഴയിലോളം തുടിക്കാതിരിക്കണം
പുതുമഴപ്പെയ്ത്തിലാർദ്രമാം മണ്ണിന്റെ നറുമണം വീണ്ടും പുണരാതിരിക്കണം
അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ അറിയുവാനായതില്ലെനിക്കിപ്പോഴും

ചിറകടിച്ചുവന്നമ്പലപ്രാവുകൾ കുറുകി സന്ധ്യയെ മീട്ടാതിരിക്കണം
ചെവിയിലെന്തോ മൊഴിഞ്ഞപോൽ കാറ്റിന്റെ കുസൃതിവീണ്ടും കിലുങ്ങാതിരിക്കണം
തെളിവെളിച്ചത്തിൻ ഉടലിൽ നിന്നിത്തിരി വഴുതിമാറണം നിഴലിനെ വിട്ടിനി
അതു വരേക്കും അറിയുന്നതെങ്ങിനെ..അരികിൽ നീ ഇല്ലയെന്ന സത്യത്തിനെ.

This entry was posted on Saturday, May 16, 2009 . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

15 അഭിപ്രായങ്ങള്‍

ആഹാ... സുഖായി മാഷേ...വളരെ നന്ദി..

വലിക്കുറ്റി ഉപേക്ഷിച്ചതിന്റെ ഗുണം കണ്ട് തുടങ്ങിയിട്ടുണ്ട്.. :)

മനോഹരമായി പാടിയിരിക്കുന്നു ബഹു. ഇഷ്ടപ്പെട്ടു

നന്നായി ഇഷ്ടപ്പെട്ടു മാഷേ..കരോക്കൻ പരീക്ഷണത്തിനു വല്യ പരിക്കില്ലല്ലോ..കൺഗ്രാറ്റ്സ്

സിനിമ തീയറ്ററില്‍ കണ്ടപ്പോള്‍ മാത്രമേ ഈ പാട്ട് കേട്ടിട്ടുള്ളൂ. അക്കാരണംകൊണ്ടുതന്നെ പാട്ടും, മധു ബാലകൃഷ്ണന്റെ ശബ്ദവും മനസ്സില്‍ ഇല്ല.

അതുകൊണ്ടുതന്നെ ഒരു ഒറിജിനല്‍ കേള്‍ക്കുന്ന സുഖത്തോടെ കേട്ടിരുന്നു.

നന്നായി പാടി മാഷേ. കരോക്കെ വെച്ച് ഇങ്ങനൊക്കെ പാടാന്‍ പറ്റുമല്ലേ ?

“തെളിവെളിച്ചത്തിൻ ഉറ്റലിൽ നിന്നിത്തിരി “

എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും പാടുന്നത് ‘നിഴലില്‍ നിന്നിത്തിരി‘ എന്നാണല്ലോ ?

വരിയിലാണോ, പാടിയതിലാണോ പിശകു പിണഞ്ഞത് ?

റിൻസീ :) നന്ദി.

പൊറാടത്ത് മാഷെ.. ഉപേക്ഷിചതിന്റെയാവില്ല്യ. പുനരാരംഭിച്ചതിന്റെയാവും.

ലാക്സ്..താങ്ക്സ് :)

പ്രിയ.. താ‍ങ്ക്സ്.. (ഊണുകഴിച്ചിട്ടെ പൂവ്വാവൂ)

കിരൺസ് ഭായ്.. വലിയ പരിക്കില്ല്യ എന്നാലും ക്ലാരിറ്റി...

നിരക്ഷരൻ മാഷെ, തെറ്റു കാണീച്ചുതന്നതിനു നന്ദി. പാടിയതിലാണ് തെറ്റ്. ഉടലിൽ എന്നാണ് ശരി. :)

എലാർക്കും താങ്ക്യു താങ്ക്യു താങ്ക്യു.

അടുത്തിടെ വന്ന നല്ലൊരു ഗാനം...പതിവുപോലെ കലക്കി മാഷേ..

ഗമകങ്ങളൊക്കെ ഉഗ്രമായി എടുത്തിരിക്കുന്നു. ശബ്ദത്തിന്റെ തെളിമ അനുഭവപ്പെടുന്നുണ്ട്.
“അറിയുവാനായതില്ല” എന്നിടത്ത് ശബ്ദം ഘനഗാംഭീര്യം കൂട്ടാൻ ശ്രമിച്ചപ്പോൾ കേൽക്കാനാവാത്തവിധം താണു പോയോ?

റഫിക് അഹമ്മദിന്റെ വരികൾ അത്ര അത്ര മനോഹരമെന്നു പറയാൻ വയ്യ. സംഗീതാൽമ്മകമാക്കാൻ ശരത്ത് കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.
എന്താ ഈയിടെയായിട്ട് ഭാവാത്മകഗാനങ്ങൾ ആണല്ലൊ പിടുത്തമിട്ടിരിക്കുന്നത്?

നല്ല ശ്രമം...:)

ആശംസകള്‍...

നന്നായി, ശരിക്കും ഇഷ്ടപ്പെട്ടു

നന്നായിരിക്കുന്നു ആശംസകള്‍

നന്നായി പാടിയിരിക്കുന്നു.

'അരികില്‍ നീയുണ്ടായിരുന്നെങ്കില്‍' എന്ന ഗാനത്തിനെ ഓര്‍മ്മിപ്പിക്കാനാണോ ഈ ഗാനം 'തിരക്കഥയി'ല്‍ ഉള്‍പ്പെടുത്തിയതെന്നു ഒരു സംശയം...