Sandarsanam by Balachandran Chulikkad.
Original credits Singer : G.Venugopal Music : Jaison J.Nair സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട് അധികനേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം. അധികനേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം. ജനലിനപ്പുറം ജീവിതം പോലെയീ- പ്പകൽവെളിച്ചം പൊലിഞ്ഞുപോകുന്നതും, ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമ്മതൻ കിളികളൊക്കെപ്പറന്നുപോകുന്നതും, ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമ്മതൻ കിളികളൊക്കെപ്പറന്നുപോകുന്നതും, ഒരു നിമിഷം മറന്നു പരസ്പരം മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ...? മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും നിറയെ സംഗീതമുള്ള നിശ്വാസവും. മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും നിറയെ സംഗീതമുള്ള നിശ്വാസവും... പറയുവാനുണ്ടു പൊൻ ചെമ്പകം പൂത്ത കരളുപണ്ടേ കരിഞ്ഞുപോയെങ്കിലും, കറപിടിച്ചൊരെൻ ചുണ്ടിൽതുളുമ്പുവാൻ കവിതപോലും വരണ്ടുപോയെങ്കിലും ചിറകുനീർത്തുവാനാവാതെ തൊണ്ടയിൽ പിടയുകയാണൊരേകാന്തരോദനം. സ്മരണതൻ ദൂരെസാഗരം തേടിയെൻ ഹൃദയരേഖകൾ നീളുന്നു പിന്നെയും. കനകമൈലാഞ്ചിനീരിൽത്തുടുത്ത നിൻ വിരൽതൊടുമ്പോൾക്കിനാവു ചുരന്നതും, നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങൾതൻ കിരണമേറ്റെന്റെ ചില്ലകൾ പൂത്തതും, മറവിയിൽ മാഞ്ഞുപോയ നിൻ കുങ്കുമ- ത്തരിപുരണ്ട ചിദംബരസന്ധ്യകൾ... മരണവേഗത്തിലോടുന്ന വണ്ടികൾ, നഗരവീഥികൾ, നിത്യപ്രയാണങ്ങൾ, മദിരയിൽ മനം മുങ്ങി മരിക്കുന്ന നരകരാത്രികൾ, സത്രച്ചുമരുകൾ. മരണവേഗത്തിലോടുന്ന വണ്ടികൾ, നഗരവീഥികൾ, നിത്യപ്രയാണങ്ങൾ, മദിരയിൽ മനം മുങ്ങി മരിക്കുന്ന നരകരാത്രികൾ, സത്രച്ചുമരുകൾ... ചില നിമിഷത്തിലേകാകിയാം പ്രാണൻ അലയുമാർത്തനായ് ഭൂതായനങ്ങളിൽ. ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം കരുണമാം ജനനാന്തരസാന്ത്വനം. ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം കരുണമാം ജനനാന്തരസാന്ത്വനം. നിറമിഴിനീരിൽ മുങ്ങും തുളസിതൻ കതിരുപോലുടൻ ശുദ്ധനാകുന്നു ഞാൻ. നിറമിഴിനീരിൽ മുങ്ങും തുളസിതൻ കതിരുപോലുടൻ ശുദ്ധനാകുന്നു ഞാൻ. അരുതു ചൊല്ലുവാൻ നന്ദി; കരച്ചിലിൻ അഴിമുഖം നമ്മൾ കാണാതിരിക്കുക. സമയമാകുന്നു പോകുവാൻ- രാത്രിതൻ നിഴലുകൾ നമ്മൾ, പണ്ടേ പിരിഞ്ഞവർ... സമയമാകുന്നു പോകുവാൻ- രാത്രിതൻ നിഴലുകൾ നമ്മൾ, പണ്ടേ പിരിഞ്ഞവർ... Album : KavyageethikalMonday, September 15, 2025
മുക്കുറ്റിപൂവും നറുതുമ്പപ്പൂവും - Mukkutippoovum Naruthumbappoovum - Festival Songs ( ഓണപ്പാട്ടുകൾ )
Bahuvreehi - Musically yours Presents
മുക്കുറ്റിപൂവും നറുതുമ്പപ്പൂവും - Mukkutippoovum Naruthumbappoovum - Festival Songs ( ഓണപ്പാട്ടുകൾ ) Singers : Prakash Puthunilam & Vidhu VIjay Lyrics : Baiju Chengannur Composer : Bahuvreehi (Santhosh) മുക്കുറ്റിപൂവും നറുതുമ്പപ്പൂവും കൈയ്യെത്താക്കൊമ്പത്തെ മന്ദാരപ്പൂവുമായ് പൊന്നോണം കൂടാൻ ഈ വഴി നീ വായോ ചിങ്ങപൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീ വായോ ചേമന്തിപ്പൂവും തുടുതെച്ചിപ്പൂവും കണ്ണെത്താതീരത്തെ അരിമുല്ലപ്പൂവുമായ് പൂപ്പട കൂട്ടാൻ ഈ വഴി നീ വായോ ചെല്ലപ്പൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീവായോ അത്തം പത്തിന്നോണം കനിവെഴുമോണത്താറെത്തും, നാടാനന്ദത്തേരേറും ഉത്രാടത്തുമ്പിപ്പെണ്ണും അഴകെഴുമീമണ്ണിൽ താളം തുള്ളീടും ഇളവെയിലാടുന്നൊരീ നിളയുടെ തീരങ്ങളിൽ പുലരിയിലീണങ്ങൾ മൂളും ഓണക്കുയിലൊത്തു പാടീടാം മുക്കുറ്റിപൂവും നറുതുമ്പപ്പൂവും കൈയ്യെത്താക്കൊമ്പത്തെ മന്ദാരപ്പൂവുമായ് പൊന്നോണം കൂടാൻ ഈ വഴി നീ വായോ ചിങ്ങപൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീ വായോ പുള്ളോർവീണകൾ പാടും മധുമയ രാഗങ്ങൾ മൂളും, പാരാമോദക്കുളിരാടും കുന്നലനാടിൻ മെയ്യിൽ നിറമെഴുമീയോണക്കോടി ചാർത്തീടാം തരളിത ഗാനങ്ങളാൽ,പ്രിയതര നാദങ്ങളാൽ അഴകിൽ ഋതുവെഴുതും കവിതയ്ക്കിന്നൊരു സ്വരഹാരം തീർത്തീടാം മുക്കുറ്റിപൂവും നറുതുമ്പപ്പൂവും കൈയ്യെത്താക്കൊമ്പത്തെ മന്ദാരപ്പൂവുമായ് പൊന്നോണം കൂടാൻ ഈ വഴി നീ വായോ ചിങ്ങപൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീ വായോ ചേമന്തിപ്പൂവും തുടുതെച്ചിപ്പൂവും കണ്ണെത്താതീരത്തെ അരിമുല്ലപ്പൂവുമായ് പൂപ്പട കൂട്ടാൻ ഈ വഴി നീ വായോ ചെല്ലപ്പൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീവായോ....പൊന്നാവണിക്കാലം - Ponnavanikkaalam- Festival Songs ( ഓണപ്പാട്ടുകൾ )
Bahuvreehi - Musically Yours presents , പൊന്നാവണിക്കാലം - Ponnavanikkaalam- Festival Songs ( ഓണപ്പാട്ടുകൾ )
Singers : Faisal Meghamalhar & Chitra Arun Lyrics : Nisikanth Gopi Composer : Bahuvreehi ( Santhosh ) പൊന്നാവണിക്കാലം.... പൂക്കളും പുഴകളും പൂമ്പാറ്റകളും പൊന്നോണനിലാവും തുമ്പയും തുളസിയും നിന്നോർമ്മകളും പൂങ്കാറ്റിൻ ഈണമായ്... തൂമഞ്ഞിൻ കുളിരുമായ്.... എന്നാലും ഇന്നും നീ വന്നില്ലെന്നോ....! നാം തമ്മിൽ കാണുന്നൊരാ രാവിൽ സന്ധ്യയിൽ പുളകമണിയുതിരും പുലരികളിൽ തിരിതെളിഞ്ഞ നീൾമിഴികളിൽ തിരയിടും മുടിയിഴകളിൽ മയങ്ങുമെൻ മോഹങ്ങൾ ആരറിയാൻ! അകലുവാൻ കഴിയുമോ എനിക്കീ ജന്മം.... നിന്നുള്ളിൻ ആഴങ്ങൾ തേടുന്നൊരെന്നിലെ പ്രണയമെഴുതിടുമീ കവിതകളിൽ പവിഴമാതളച്ചൊടികളിൽ പവനുതിർന്നിടും മൊഴികളിൽ പിടയുമെൻ തുടിപ്പുകൾ ആരറിയാൻ! അരികിൽ നീ അണയുമോ പ്രിയനേ വീണ്ടുംപൂവേ പൊലി പാടിവന്നു - Poove Poli Paadi vannu - Festival Songs (ഓണപ്പാട്ടുകൾ)
പൂവേ പൊലി പാടിവന്നു - Poove Poli Paadi vannu - Festival Songs (ഓണപ്പാട്ടുകൾ)
Singers : Rajesh Raman & Gayathri Asokan Lyrics & BGM Direction : Nisikant Gopi Composer : Bahuvreehi പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി പൊന്നോണപ്പാട്ടുണർന്നിടനെഞ്ചിൽ.... ആരാരും കാണാതെ അരികത്തിനി വന്നാലോ ആരാനും കേൾക്കാതെ എൻ കാതിൽ മൂളാമോ? ഇല്ലില്ലാ മൂളില്ലൊരു മുത്തം നൽകാതെൻ.... അഴകേ.... പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി പൊന്നോണനിലാവുതിർന്നെന്നുള്ളിൽ.. സിന്ദൂരം തൂകും നുണക്കുഴിക്കവിളിലെ ശൃംഗാരംകണ്ടുഞാൻ മയങ്ങിനിൽക്കേ (2) നിൻ വിരലിൻ തുമ്പിൽ കവിത വിരിഞ്ഞുവോ നിൻ മനസ്സിൻ തീരാ മോഹമറിഞ്ഞുവോ? ഹൃദയം സുഖമറിയും പ്രിയ നിമിഷങ്...ങളാ...യീ... പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി പൊന്നോണനിലാവുതിർന്നെന്നുള്ളിൽ.. മൗനങ്ങൾ പൂക്കും വടക്കിനിച്ചാർത്തിൽ നിൻ മാറോടു ചേർന്നു ഞാൻ മറന്നു നിൽക്കേ നിൻ ചൊടിയിൽ സന്ധ്യാ രാഗമുതിർന്നുവോ നിൻ ചിരിയിൽ കൊലുസിൻ കൊഞ്ചലുണർന്നുവോ പ്രണയം പൂക്കളമായതിൽ ശലഭങ്ങളാ...യ് നാം... പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി പൊന്നോണനിലാവുതിർന്നെന്നുള്ളിൽ പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി പൊന്നോണപ്പാട്ടുണർന്നിടനെഞ്ചിൽ ആരാരും കാണാതെ അരികത്തിനി വന്നാലോ ആരാനും കേൾക്കാതെ എൻ കാതിൽ മൂളാമോ? ഇല്ലില്ലാ മൂളില്ലൊരു മുത്തം നൽകാതെൻ.... അഴകേ....
Subscribe to:
Posts (Atom)