ആരോ….. കാതിൽ പാടി….Aaro Kaathil paadi
Singers : Pradeep Chandrakumar & Divya Menon Lyrics : Nisikanth Gopi Composer : Bahuvreehi ( Santhosh ) ആരോ….. കാതിൽ പാടി…. ആരോ കാതിൽ പാടി, ഓണ-പ്പാട്ടിനോർമ്മകൾ കായൽ തീരം തേടി, കാണാ-ക്കാറ്റിനീണങ്ങൾ ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമിനിയുമാരോ... കാതിൽ പാടി….ആരോ….. കാതിൽ പാടി…. മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരുമാരോ.. കാതിൽ പാടി….ആരോ….. കാതിൽ പാടി…. കിന്നാരം ചൊല്ലിപ്പറന്നു, ഓലേ-ഞ്ഞാലികളെങ്ങേയ്ക്കോ നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ മറവിപുണരുമിനിയുമതിനി- തെഴുതുകയിവിടരിയകഥകളാരോ... കാതിൽ പാടി….ആരോ….. കാതിൽ പാടി….
No comments:
Post a Comment