മുക്കുറ്റിപൂവും നറുതുമ്പപ്പൂവും - Mukkutippoovum Naruthumbappoovum - Festival Songs ( ഓണപ്പാട്ടുകൾ )

 Bahuvreehi - Musically yours Presents

മുക്കുറ്റിപൂവും നറുതുമ്പപ്പൂവും - Mukkutippoovum Naruthumbappoovum - Festival Songs ( ഓണപ്പാട്ടുകൾ ) Singers : Prakash Puthunilam & Vidhu VIjay Lyrics : Baiju Chengannur Composer : Bahuvreehi (Santhosh) മുക്കുറ്റിപൂവും നറുതുമ്പപ്പൂവും കൈയ്യെത്താക്കൊമ്പത്തെ മന്ദാരപ്പൂവുമായ്‌ പൊന്നോണം കൂടാൻ ഈ വഴി നീ വായോ ചിങ്ങപൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീ വായോ ചേമന്തിപ്പൂവും തുടുതെച്ചിപ്പൂവും കണ്ണെത്താതീരത്തെ അരിമുല്ലപ്പൂവുമായ് പൂപ്പട കൂട്ടാൻ ഈ വഴി നീ വായോ ചെല്ലപ്പൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീവായോ അത്തം പത്തിന്നോണം കനിവെഴുമോണത്താറെത്തും, നാടാനന്ദത്തേരേറും ഉത്രാടത്തുമ്പിപ്പെണ്ണും അഴകെഴുമീമണ്ണിൽ താളം തുള്ളീടും ഇളവെയിലാടുന്നൊരീ നിളയുടെ തീരങ്ങളിൽ പുലരിയിലീണങ്ങൾ മൂളും ഓണക്കുയിലൊത്തു പാടീടാം മുക്കുറ്റിപൂവും നറുതുമ്പപ്പൂവും കൈയ്യെത്താക്കൊമ്പത്തെ മന്ദാരപ്പൂവുമായ്‌ പൊന്നോണം കൂടാൻ ഈ വഴി നീ വായോ ചിങ്ങപൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീ വായോ പുള്ളോർവീണകൾ പാടും മധുമയ രാഗങ്ങൾ മൂളും, പാരാമോദക്കുളിരാടും കുന്നലനാടിൻ മെയ്യിൽ നിറമെഴുമീയോണക്കോടി ചാർത്തീടാം തരളിത ഗാനങ്ങളാൽ,പ്രിയതര നാദങ്ങളാൽ അഴകിൽ ഋതുവെഴുതും കവിതയ്ക്കിന്നൊരു സ്വരഹാരം തീർത്തീടാം മുക്കുറ്റിപൂവും നറുതുമ്പപ്പൂവും കൈയ്യെത്താക്കൊമ്പത്തെ മന്ദാരപ്പൂവുമായ്‌ പൊന്നോണം കൂടാൻ ഈ വഴി നീ വായോ ചിങ്ങപൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീ വായോ ചേമന്തിപ്പൂവും തുടുതെച്ചിപ്പൂവും കണ്ണെത്താതീരത്തെ അരിമുല്ലപ്പൂവുമായ് പൂപ്പട കൂട്ടാൻ ഈ വഴി നീ വായോ ചെല്ലപ്പൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീവായോ....



Comments