Saturday, June 14, 2008

നേരുദയും ചുള്ളിക്കാടും പിന്നെ ഞാനും ( Tonight I can Write - ഏറ്റവും ദു:ഖഭരിതമായ വരികള്‍ )

പാബ്ലോ നേരുദയുടെ “Tonight I Can Write the saddest lines“ എന്ന പ്രണയകാവ്യത്തിന് ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ പരിഭാഷ - “ഏറ്റവും ദു:ഖഭരിതമായ വരികള്‍“ ഒന്നു ചൊല്ലിനോക്കുന്നു. (കവിതയും പരിഭാഷയും താഴെ.)

“ഉപദ്രവ“സം‌പ്രേക്ഷണം തുടരണമെന്ന ദുരാഗ്രഹമുണ്ടെങ്കിലും ഇനി കുറച്ചുകാലത്തേക്ക് നടന്നൂന്നുവരില്ല്യ. ന്‍ച്ചാല്‍ ഈ ശല്യം കൊര്‍ച്ച് കാലത്തേക്കിനി ണ്ടാവില്ല്യാന്നര്‍ത്ഥം.

ഒരിക്കലെങ്കിലും കവിത എല്ലാവരും കേള്‍‍ക്കുമെന്ന പ്രതീക്ഷയില്‍ , തല്‍ക്കാലം വിട. കവിതയിലെ തെറ്റുകുറ്റക്കുറവുകള്‍ക്ക് അഡ്വാന്‍സ് ക്ഷമ ചോദിക്കുന്നു.


എന്ന്,
വിധേയന്‍
ബഹുവ്രീഹി . ഒപ്പ്


Tonight I Can Write the saddest lines.. - Pablo Neruda

Tonight I can write the saddest lines.

Write, for example, "The night is starry
and the stars are blue and shiver in the distance."

The night wind revolves in the sky and sings.

Tonight I can write the saddest lines.
I loved her, and sometimes she loved me too.

Through nights like this one I held her in my arms.
I kissed her again and again under the endless sky.

She loved me, sometimes I loved her too.
How could one not have loved her great still eyes.

Tonight I can write the saddest lines.
To think that I do not have her. To feel that I have lost her.

To hear the immense night, still more immense without her.
And the verse falls to the soul like dew to the pasture.

What does it matter that my love could not keep her.
The night is starry and she is not with me.

This is all. In the distance someone is singing. In the distance.
My soul is not satisfied that it has lost her.

My sight tries to find her as though to bring her closer.
My heart looks for her, and she is not with me.

The same night whitening the same trees.
We, of that time, are no longer the same.

I no longer love her, that's certain, but how I loved her.
My voice tried to find the wind to touch her hearing.

Another's. She will be another's. As she was before my kisses.
Her voice, her bright body. Her infinite eyes.

I no longer love her, that's certain, but maybe I love her.
Love is so short, forgetting is so long.

Because through nights like this one I held her in my arms
my soul is not satisfied that it has lost her.

Though this be the last pain that she makes me suffer
and these the last verses that I write for her.


ഏറ്റവും ദു:ഖഭരിതമായ വരികള്‍. - ബാലചന്ദ്രന്‍ ചുള്ളിക്കാട്.
കഴിയുമീ രാവെനിക്കേറ്റവും ദുഖ:ഭരിതമായ വരികളെഴുതുവാന്‍
ശിഥിലമായ്‌ രാത്രി നീല നക്ഷത്രങ്ങള്‍ അകലെയായ്‌ വിറകൊള്ളുന്നു ഇങ്ങനെ

ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന വിരഹിയാം നിശാ മാരുതന്‍ പാടുന്നു
കഴിയുമീ രാത്രി ഏറ്റവും വേദനാ ഭരിതമായ പദങ്ങള്‍ ചുരത്തുവാന്‍

അവളെ ഞാന്‍ പണ്ടു പ്രേമിച്ചിരുന്നു എന്നെയവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം

ഇതു കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍ അവളെ വാരിയെടുത്തിതെന്‍ കൈകളില്‍
അതിരെഴാത്ത ഗഗനത്തിനു കീഴില്‍ അവളെ ഞാന്‍ ഉമ്മ വെച്ചു തെരുതെരെ

മതിമറന്നെന്നെ സ്നേഹിച്ചിരുന്നവള്‍ അവളെയും ഞാന്‍ പലപ്പോഴും സ്നേഹിചു
പ്രണയനിര്‍ഭരം നിശ്ചല ദീപ്തമാം മിഴികളെ ആരുമോഹിച്ചു പോയിടാം

കഴിയുമീ രാവില്‍ ഏറ്റവും സങ്കട ഭരിതമായ വരികല്‍ കുറിക്കുവാന്‍


കഴിയുമെന്നേക്കുമായവള്‍ പോയെന്നും ഇനിയവളെന്റെയല്ലെന്നുമോര്‍ക്കുവാന്‍
നിശ വിശാലം അവളുടെ വേര്‍പാടില്‍ അതിവിശാലമാകുന്നതു കേള്‍ക്കുവാന്‍

ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്നപോല്‍ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു
അവലെ നേടാത്ത രാഗം നിരര്‍ത്ഥമായ്‌ ശിഥിലമായ്‌ രാത്രി എന്നോടൊത്തില്ലവള്‍

അഴലുകളിത്രമാത്രം വിജനത്തില്‍ അതി വിദൂരത്തില്‍ എതൊരാള്‍ പാടുന്നു
അരികിലേക്കൊന്നണയുവാനെന്നപോല്‍ അവലെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികില്ലവള്‍ എങ്കിലുമെന്‍ മനമവളെയിപ്പൊഴും തേടുന്നു

അന്നത്തെ നിശയും ആ വെന്നിലാവില്‍ തിളങ്ങുന്ന മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ പ്രണയിതാകളല്ല എത്രമേല്‍ മാറി നാം


ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെയെന്നതു നിശ്ചയം
എങ്കിലുമവളെ എത്രമേല്‍ സ്നേഹിച്ചിരുന്നു ഞാന്‍

വിഫലം ഓമലിന്‍ കേള്‍വി ചുംബിക്കുവാന്‍ ഇളയ കാറ്റിനെ തേടിയെന്‍ ഗദ്ഗദം
ഒടുവില്‍ അന്യന്റെ, അന്യന്റെ യാമവള്‍ അവലെ ഞാന്‍ ഉമ്മ വച്ചപോല്‍ മറ്റൊരാള്‍

അവളുടെ നാദം സൌവര്‍ണ്ണ ദീപതമാം മൃദുല മേനി അനന്തമാം കണ്ണുകല്‍
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാനവളെ എങ്കിലും സ്നേഹിച്ചു പോയിടാം
പ്രണയം അത്രമേല്‍ ഹ്രസ്വമാം.. വിസ്മൃതി അതിലുമെത്രയോ ദീര്‍ഘം

ഇതുപൊലെ പല നിശകളില്‍ എന്റെ യീ കൈകളില്‍ അവളെ വാരിയെടുക്കയാലാകണം ഹൃദയം
ഇത്രമെലാകുലമാകുന്നത്‌ അവളെ എന്നെക്കുമായിപ്പിരിഞ്ഞതില്‍

അവള്‍ സഹിപ്പിച്ച ദുഖ ശതങ്ങളില്‍ ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരെക്കായവള്‍ക്കായിക്കുറിച്ചതില്‍ ഒടുവിലത്തെ കവിതയിതെങ്കിലും..

32 comments:

ഡാലി said...

ഇങ്ങനെ ഒരു സങ്കടകവിത ഇട്ടീട്ട് എങ്ങോട്ടാണ് പോണത്?

എതിരന്‍ കതിരവന്‍ said...

ഡാലി ചോദിച്ചതു തന്നെ ഞാനും ചോദിയ്ക്കുന്നു. എങ്ങോട്ടു പോകുന്നു? എന്തിനു?

ബഹുവിന്റെ വലിയ ചലഞ്ചുകളിലൊന്നാണിത്. പ്രസിദ്ധ കവിത. ആത്മാംശം നഷ്ടപ്പെടാതെ കമ്പോസ് ചെയ്യണം. അതു പാടി ഫലിപ്പിയ്ക്കണം. അതില്‍ വിജയം നേടി, സംശയമില്ല.

ഒന്നു രണ്ടു തവണ കൂടി കേള്‍ക്കുകയാണ്. കൂടുതല്‍ പിന്നെ.

പൊടിക്കുപ്പി said...

വരികളില്‍ തന്നെ ഭയങ്കര സങ്കടല്ലേ! കവിതയ്ക്ക് ഇത്തിരൂടെ സ്പീഡാവായിരുന്നെന്ന് ഞാനും ഇത് മതിയെന്ന് ഫ്രണ്ടും അടികൂടി ഒരു തീരുമാനത്തിലെത്തിയില്ല.
എവിടെപോയാലും പെട്ടെന്ന് തിരിച്ച് വരണം

ബഹുവ്രീഹി said...

ഡാലീ,
എങ്ങോട്ടൂ പൂവ്വാന്‍ ?ഇവിടെയൊക്കെതന്നെയുണ്ടാ‍വും. തല്കാലം ശല്ല്യത്തിനിത്തിരി മോക്ഷമുണ്ടാവുമെന്നു മാത്രം. :)

എതിരന്‍ മാഷെ,
സന്തോഷം. എന്റെ പാട്ട് ഒന്നില്‍ കൂടുതല്‍ തവണ കേക്ക്വേ? സന്തോഷായി. ബിരിയാണിയില്‍ ഏതാ പഥ്യം? ചിക്കനോ മട്ടനോ? ഏതായാലും എന്റെ വക.

പൊടിക്കുപ്പീ,
സ്ലോ ആയാ‍ലാണ് തമ്മില്‍ ഭേദം എന്നു തോന്നി.
തിരിച്ചുവരും മാഷെ.വരാണ്ടെങ്ങന്യാ?

പാമരന്‍ said...

ഹൊ.. സമ്മതിച്ചു മാഷെ.

പൊറാടത്ത് said...

ബഹു, മനോഹരം..!!

“ഉപദ്രവ“സം‌പ്രേക്ഷണം തുടരണമെന്ന ദുരാഗ്രഹം നിര്‍ത്തരുതേ എന്നാണെന്റെ അപേക്ഷ..

ഗുപ്തന്‍ said...

ബഹൂ... കവിത തകര്‍പ്പനായി.

കഴിയുന്നത്ര വേഗം തിരിച്ചെത്തുക. ബഹു മാത്രമല്ല അനിയത്തിയെയും അമ്മൂനെയും ഒക്കെ കൂട്ടി..


ബൂലോഗത്തെ ബഹളങ്ങള്‍ കൊണ്ടുമടുക്കുമ്പോള്‍ ഒരു ആശ്വാസം തിരഞ്ഞെത്തുന്ന പേജുകളില്‍ ഒന്നാണിത്. ഒരിക്കലും നിരാശപ്പെടേണ്ടി വന്നിട്ടില്ല.

മേരേ നൈനാ പാട്ടു പകുതിക്ക് വച്ച് മുറിഞ്ഞുപോയിരിക്കുന്നു. അതൊന്നു നോക്കണേ സമയമുള്ളപ്പോള്‍.

നജൂസ്‌ said...

വളരെ നന്നായിരിക്കുന്നു.

ഏറ്റുവും വിരഹമായ നെരൂദയുടെ കാവ്യം

ചിതല്‍ said...

കേട്ടു.. ഇഷ്ടമായി.. ഡൌണ്‍ലോഡ് ചെയ്യാന്‍ നോക്കിയിട്ട് ഫയല്‍ അവിടെയില്ലല്ലോ...മഷേ.....
പ്ലീസ്.....ഒന്ന് റെഡിയാക്കൂ എന്നിട്ട് പോവാം..
(കുറച്ച് ദിവസത്തേക്ക് അല്ലേ...)

ചിതല്‍ said...

സോറി..കിട്ടി..
താങ്ക്സ്...

One Swallow said...

this malayalam translation is any day better than it's english. i consider this as an original malayalam poem and think that our chulli has excelled even neruda over his original in this. malayalam typinginu entho prashnam, sorry for being in english.

chulli cholli kettitundu. suhrutthu anoopum mattoru reethiyil beautiful ayi chollum. ithu moonnamathoru reethiyil. ellam nannayi. thanks.

സാല്‍ജോҐsaljo said...

മൂഡാകെ മാറ്റിക്കളഞ്ഞു. സൂപ്പര്‍.
ചുള്ളിക്കാടിന്റെ പാട്ട് മിക്കവാറും പ്ലേ ചെയ്യാറുള്ളതാണ്. എന്നിട്ടും ആദ്യം കേട്ടതുപോലെ. നെരൂദയുടെ വരികള്‍ ഒരിക്കലും വായിച്ചുനോക്കീട്ടില്ലെന്നത് വേറൊരു സത്യം.

ബഹുവ്രീഹി said...

പാ‍മര്‍സ് :) എന്തു സമ്മതിച്ചു?

പൊറാടത്തേ താങ്ക്സ്.

ഗുപ്തന്‍ മാഷെ, തിരിച്ചുവരും. ബ്രേയ്ക് കെ ബാദ്. തബ് തക് കേലിയെ നമഷ്കാര്‍.

മേരെ നായനാര്‍ ( വക്കാരിഭാഷ്യം ) എന്തോ പ്രശ്നം ഇവിടെയും. ശരിയാക്കാം

നജൂസ് , ചിതല്‍ , നന്ദി.
ചിതല്‍ , പഴയ ഫയല്‍ ഒന്നു മാറ്റിയിരുന്നു ; ആ സമയത്താവും മാഷ് d/l ചെയ്തത്. എന്തായാലും കിട്ടിയല്ലോ.

വണ്‍ സ്വാളൊ, ഈ വഴി വന്നതില്‍ വളരെ വളരെ സന്തോഷം. സമയത്തിനും അഭിപ്രായത്തിനും നന്ദി.

സാല്‍ജൊ, സന്തോഷം , നന്ദി.

kaithamullu : കൈതമുള്ള് said...

ഹൌ,
മൂഡ് ആകെ ഔട്ടാക്കിയല്ലോ, ബഹു.
മനസ്സില്‍ എന്തൊക്കേയോ വിങ്ങലുകള്‍ നുരഞ്ഞ് പൊന്തുന്ന പോലെ.

അല്ല, എന്താ ഇത്ര “കദനം”?
(കൂടുതലാന്ന് ആ ചൊല്ലലീന്ന് അറിയാം, അതോണ്ടാ)

പ്രിയ said...

:) മനോഹരം (വരികളും ശബ്ദവും )

ശ്രീ said...

മനോഹരമായിരിയ്ക്കുന്നു, മാഷേ. ഗംഭീരമായ ആ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ നല്ല ഫീല്‍ കിട്ടുന്നുണ്ട്. ആശംസകള്‍!
:)

ബൈജു (Baiju) said...

ബഹൂ,

എം.പി.ത്രി ഫയല്‍ ഒന്നയച്ചുതരുമോ? എന്‍റ്റെ ബ്രൌസറില്‍ പ്ലേയര്‍ കാണാന്‍ പോലും പറ്റുന്നില്ല.

-ബൈജു

ബൈജു (Baiju) said...

ബഹൂ,

വളരെ നന്ദി.....കവിതാലാപനം നന്നായി...ശോകപൂരിതമായ വരികള്‍ ആ ഭാവത്തോടുകൂടി പാടിയിരിക്കുന്നു.

I want to do with you what spring does with the cherry trees—എന്നെഴുതിയ വിശ്വകവിയുടെ കവിതയുടെ മനോഹരമായ ഭാഷാന്തരീകരണത്തിന്‌ ശബ്ദാവിഷ്കാരം നല്‍കിയതിന്‌ അഭിനന്ദനങ്ങള്‍.....

പ്രശംസനീയം ഈ ഉദ്യമം............

-ബൈജു

കുഞ്ഞന്‍ said...

ബഹു. മാഷെ..

എല്ലാവരും പറയുന്നതുപോലെ എങ്ങോട്ടും പോകേണ്ടാ..

വീണ്ടും ഒരു മാസ്മരിക ലോകത്തിലേക്കു കൊണ്ടുപോയി..എന്തൊരു ഫീല്..

ബഹുവ്രീഹി said...

കൈതമുള്‍ മാഷ്,പ്രിയാ,ശ്രീ, ബൈജുപ്രകാശാ,കുഞ്ഞാ,

നന്ദി. കേട്ടതില്‍ സന്തോഷം.

അപ്പൂസ് said...

കവിത ഇട്ടപ്പോഴേ ഡൌണ്‍ലോഡി. കമന്റടിക്കാന്‍ ഇപ്പോഴേ പറ്റിയുള്ളു..എനിക്കു പ്രിയപ്പെട്ടൊരു കവിതയാണിത്‌. ഇഷ്ടമായി :)

അപ്പൂസ് said...

കവിത ഇട്ടപ്പോഴേ ഡൌണ്‍ലോഡി. കമന്റടിക്കാന്‍ ഇപ്പോഴേ പറ്റിയുള്ളു..എനിക്കു പ്രിയപ്പെട്ടൊരു കവിതയാണിത്‌. ഇഷ്ടമായി :)

krish | കൃഷ് said...

കവിത കേട്ടു. നന്നായി ആലപിച്ചിരിക്കുന്നു.

AnOoP said...

Athi Manoharamaya aalapam, koode evideyokkeyo Jogginte thalodalum :)

rinsie said...

nalla rasamundu(adapathalla)kelkkan

നിലാവുപോലെ.. said...

നന്നായി മാഷെ, കലക്കിട്ടോ..?അഭിനനന്ദനങ്ങള്‍

Anonymous said...

...please where can I buy a unicorn?

Anonymous said...

Encuentro que no sois derecho. Lo invito a discutir. Escriban en PM, hablaremos. http://nuevascarreras.com/cialis/ cialis o viagra cual es mejor Credo che si fanno errori. Io propongo di discuterne. cialis 5 mg generico abgegungvr [url=http://www.mister-wong.es/user/COMPRARCIALIS/comprar-viagra/]cialis online[/url]

Anonymous said...

Calls full tilt poker hemd zu sein schritt in hannover getroffen werden immer noch
Niedrigen limits beginnen sie am schlechtesten dazu hat man muss full tilt poker hemd
Pokerkarten full tilt poker hemd des richtigen casino seite gelegt und prognosen
Häufigen fernsehübertragungen full tilt poker hemd ist momentan ja angreifen find what
$30,000,000 full tilt poker hemd in 2009 bietet auch sei
Hätte poker cash games us dependancen full tilt poker hemd im split
Beispielsweise full tilt poker hemd von piiinki verkauf durch Гјberlegene
Qualifikanten full tilt poker hemd die zweien joker im grossen
Blatts full tilt poker hemd zu geraten goodluck findet alles zu $600 full house
Achten muss full tilt poker hemd mit siege, ein wachsender jackpot zu offensichtlich sind

Anonymous said...

learn our site -

[url=http://trailfire.com/adipex_online_f13?tab=Comments] ambien side effects [/url]

http://trailfire.com/adipex_online_f13?tab=Comments
[url=http://trailfire.com/adipex_online_f13?tab=Comments] ambien no prescription [/url]

ഷാഫി said...

വല്ലാതെ കവിത തന്നെ ഇത്‌. സച്ചിദാനന്ദനും വിവര്‍ത്തിച്ചിട്ടുണ്ട്‌. പക്ഷേ, ഇത്രത്തോളം വരില്ലെന്ന്‌ എന്റെ അഭിപ്രായം.

ഈ രാവിലാകുമെനിക്കേറ്റവും ദുഃഖ-
പൂരിതമായ വരികളെഴുതുവാന്‍
രാവു ചിതറിത്തെറിച്ചു പോയ്‌ നീലിച്ച
താരകള്‍ ദൂരെ വിറക്കുന്നു ഇങ്ങനെ

എന്നാണ്‌ സച്ചിയുടെ തുടക്കം.
കുറെയായി ഈ കവിത തെരഞ്ഞു നടക്കുകയായിരുന്നു. ചൊല്ലിക്കേള്‍ക്കുക കൂടി ചെയ്‌തപ്പോ സന്തോഷമായി... താങ്ക്യൂ ബഹുവ്രീഹി...

kingini said...

nostalgic sound.and heart touching lines.....pinneyum pinneyum kettukondeyirikkunnu.tharattu pole athenne nidrayilekku nayichu.... nanniii suhrutheeeee...