Saturday, May 10, 2008

പിറക്കാത്ത മകന് - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ “പിറക്കാത്ത മകന്“ എന്ന കവിത.

ഇത് വനിതാലോകത്തിലെ കവിതാക്ഷരിയിലും പോസ്റ്റ് ചെയ്തിരുന്നതാണ്. ചില “വെളളി“കള്‍ തിരുത്തി ഇവിടെ ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു.( തിരുത്തി എന്നാണ് വിശ്വാസം. ഇനി ഞാന്‍ അറിയാത്തവ ഉണ്ടോന്നറിയില്യ. ചൂണ്ടിക്കാണീച്ചുതന്നാല്‍ ഉപകാ‍രം. പ്രത്യുപദ്രവമായി തിരുത്തി പിന്നെയും കേള്‍പ്പിക്കാന്‍ ശ്രമിക്കാം )

കേട്ടവര്‍ക്ക് ആവര്‍ത്തന വിരസത തോന്നുക സ്വാഭാവികം. “ശബ്ദം ഏത് ബഹുവ്രീഹിയുടെയായാലെന്താ ? ചുള്ളികാടിന്റെ കവിതയല്ലേ , ഒന്നും കൂടി കേട്ടളയാം “ എന്നു സമാധാനിച്ച് ഒരിക്കല്‍ കൂടി കേള്‍‍ക്കാന്‍ അപേക്ഷ.

കവിതാക്ഷരിയിലൂടെ വനിതാലോകം കൂട്ടുകാര്‍ നല്‍കിയ പ്രോസ്താഹനത്തിനു നന്ദി. ഒപ്പം ഈ കവിത ബ്ലോഗില്‍ പോസ്റ്റു ചെയ്ത് വീണ്ടൂമൊരിക്കല്‍ ഓര്‍മ്മിക്കാനും വായിക്കാനുമിടയാക്കിത്തന്ന ഗുരുജി ക്കും നന്ദി.

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍
വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍
സര്‍പ്പം കടിച്ച മുല കടഞ്ഞമ്മ നിന്‍
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്‍ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്‍
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്‍
ഗര്‍ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്‍
ചക്രവേഗങ്ങള്‍ ചതച്ച പാദങ്ങളാല്‍
പിച്ചതെണ്ടാന്‍ പോയ ബുദ്ധസ്മരണകള്‍
രക്തക്കളങ്ങളില്‍ കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്‍ പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്‍ വയ്യെന്റെ
ദുഷ്ടജന്‍മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്‌ മാറുന്ന ജീവിത
തൃഷ്ണകള്‍ മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്‍
വ്യര്‍ത്ഥം മനസ്സാക്ഷിതന്‍ ശരശയ്യയില്‍
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്‍ നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്‍ത്തുറുങ്കുകള്‍.

മുള്‍ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്‍ വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്‍ പെണ്ണിന്റെ-
യുള്ളം പിളര്‍ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്‍
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്‍ത്ഥപൂര്‍ണ്ണനായ്‌, കാണുവാ-
നാര്‍ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്‍ക്കതീതനായ്‌.

ഡൌണ്‍ലോഡാന്‍ ഇവിടെ ക്ലിക്കാം

26 comments:

ഗീതാഗീതികള്‍ said...

ഞാന്‍ തന്നെ തേങ്ങ ഉടച്ചേക്കാം

ഠേ ഠേ ഠേ

നല്ല ഇമ്പമുണ്ട് കേള്‍ക്കാന്‍ ബഹൂ....

എതിരന്‍ കതിരവന്‍ said...

കലക്കി.. നമിച്ചു. ഹ ഹ ഹ ഹി ഹി ഹി.

ആ മൂഡ് അവസാനം വരെ നിലനിര്‍ത്തിയല്ലൊ. അതിനു പറ്റിയ രാഗവും. അതിതരളിതം.

ഇടയ്ക്ക് മധുസൂദനന്‍ നായര്‍ സ്വല്‍പ്പം ആവേശിച്ചോ?
ഒരിടത്ത് ബോധം എന്നത് ഭോദം എന്നായോ?

മാറുന്ന മലയാളി said...

പലപ്പൊഴും ഇവിടെ വന്ന് ഇതൊക്കെ കേട്ടു നമ്മള്‍ വന്നു എന്നുപോലും അറിയിക്കതെ പൊകണം എന്ന് കരുതും. പക്ഷെ കേട്ടു കഴിയുമ്പോള്‍ ഒരു രണ്ടു വരി എഴുതാതിരിക്കാന്‍ കഴിയുന്നില്ല.എന്റെ അഭിപ്രായം ഇത്രമാത്രം ........നന്നായി...വളരെ നന്നായി...ഒരുപാട് ഇഷ്ടപ്പെട്ടു

ബഹുവ്രീഹി said...

ഗീതട്ടീച്ചറെ,

മൂന്നു തേങ്ങ ഉടച്ച്വോ? നന്ദി. സന്തോഷം

എതിരന്‍ മാഷെ,

മധുസൂദനത്വം വരാന്‍ വഴിയുണ്ട്. ആധാരമായി പിടിച്ചത് ഇരുളിന്‍ മഹാ...ആയിരുന്നു.

ബോധം എന്നാവില്ല്യ, ബാധിച്ചുഴന്നു.. എന്ന ഭാഗത്താവും പ്രശനം. ലോ‘ഗാ‘വസാനം പ്രശ്നമാണ്.. എന്താ ചെയ്യ്യ!

രാമ.. ഗദാ.. ഗാന..ലയം.. മണ്..‍കലമെന്‍ തംബുരുവില്‍...

ശ്രദ്ധിക്കാം മാഷെ. നോട്ടഡ്.

എന്നാലും മാഷ്ടെ കമന്റ്.. ഹോ നമിച്ചു മാഷെ!!!! ഹഹഹ... ഹിഹിഹി...
:))

മാറുന്ന മലയാളി.:) മാറരുത് ...പ്ലീസ്
വീണ്ടും വന്നതിലും കണ്ഠഷോഭം കേട്ടതിലും വളരെ നന്ദി. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ചിതല്‍ said...

old download ചെയ്തിരുന്നു(ഇപ്പോള്‍ എന്റെ മൊബയിലില്‍,ബ്ലോഗ് വായിക്കാത്ത ചുള്ളിക്കാട് കൂടിയിരുന്ന രണ്ട് മൂന്ന് പേര്‍ക്ക് ഫേര്‍വേഡും ചെയ്തു..ബ്ലോ‍ഗിന്റെ ലിങ്കും കൊടുത്തിടുണ്ടേ..പ്രശ്നം ഇല്ലല്ലോ..) ...... ഇതും ഒന്ന് ഷെയര്‍ ചെയ്യൂ മാഷേ.. അല്ലങ്കില്‍ എന്റെ മെയിലിലേക്ക് (ichithal@gmail.com).... please...
അല്ലങ്കില്‍ വെള്ളികള്‍ തിരുത്താത്തത് കേട്ട് കൊണ്ടിരിക്കും..മോശം ആ‍ര്‍ക്കാ....
സ്നേഹപൂര്‍വം
ചിതല്‍..

ബഹുവ്രീഹി said...

ചിതല്‍ മാഷെ, നന്ദി.

സുഹൃത്തുക്കള്‍ക്ക് ലിങ്ക് കൊടുത്തതില്‍ സന്തോഷമേയുള്ളൂ..

പോസ്റ്റില്‍ ഡൌണ്‍ലോഡാനുള്ള ലിങ്കും വച്ചിട്ടുണ്ട് . കവിത ഘടിപ്പിച്ച ഒരോലയും അയചിട്ടുണ്ട്. :)

ചിത്രകാരന്‍chithrakaran said...

വളരെ നന്നായിരിക്കുന്നു.

എതിരന്‍ കതിരവന്‍ said...

ഉച്ചാരണപ്പിശകല്ലെന്നു തോന്നുന്നു, വാക്ക് എനിയ്ക്കു മനസ്സിലാകാത്തതു കൊണ്ടാണ്. ‘അത്രമേല്‍ നിന്നെ ഞാന്‍ സ്നെഹിക്കയാല്‍ വെറും...’എന്നുകഴിഞ്ഞുവരുന്ന വാക്ക് പിടികിട്ടുന്നില്ല. ‘പെണ്ണിന്റെ കണ്ണുനീര്‍’ എന്നതിനു മുന്‍പ്. ‘ഭോഗങ്ങളില്‍’ എന്നാണോ? ‘ബോധങ്ങളില്‍’ എന്നാണോ?

ലിറിക്സ് ഇടുന്ന പരിപാടി നല്ലതാരുന്നു.

ബഹുവ്രീഹി said...

എതിരന്‍ മാഷെ, ലിറിക്സ് ചേര്‍ത്തിട്ടുണ്ട്. ഗുരുജിയുടെ ബ്ലോഗില്‍നിന്നു പകര്‍ത്തിയതാണ്. ഗുരുജീ ക്ഷമിക്കുമല്ലോ

എതിരന്‍ കതിരവന്‍ said...

താങ്ക്യൂ, ഡാ.

സിദ്ധാര്‍ത്ഥന്‍ said...

ബഹു,
ആദ്യനാലു വരിയിലെ അവസാനഭാഗം ഇങ്ങനെ പറഞ്ഞാല്‍ പോര എന്നെനിക്കു തോന്നിയിരുന്നു കേട്ടോ. നീയല്ലാതെ ആരെനിക്കുള്ളൂ എങ്കിലും എന്നയര്‍ത്ഥം വരുന്ന രീതിയില്‍ വേണ്ടേ? അല്ലെങ്കില്‍ എങ്കിലും ലോകാവസാനം വരേക്കും എന്നു ചേര്‍ത്തു പറഞ്ഞാലും മതിയാകും. അതു കൊണ്ടു് ആലാപനം നന്നായില്ല എന്നല്ല. അതു കൂടിയാ‍യാല്‍ നാരങ്ങാ അച്ചാ‍റും കൂടി കൂട്ടിക്കഴിച്ച സുഖം കിട്ടുമെന്നു തോന്നി. ;)

ഈ പ്രൊഫൈലില്‍ കാണുന്ന അന്ധാകാനൂന്‍ ആരു്? ഇയാള്‍ കിലുക്കത്തില്‍ അഭിനയിച്ചിട്ടുണ്ടോ?

സിദ്ധാര്‍ത്ഥന്‍ said...
This comment has been removed by the author.
ബഹുവ്രീഹി said...

സിദ്ധാര്‍ത്ഥന്‍ മാഷെ
“അന്ഥാകാനൂന്‍“ എന്നെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്!

പക്ഷെ കിലുക്കത്തില്‍ മമ്മൂട്ടി അഭിനയിചിട്ടില്ലല്ലോ ;-)

നാരങ്ങാ അച്ചാറിന്റെ കാര്യം മുന്‍പേ പറയണ്ടേ?
ഇതു ഒപ്പിച്ചതിനു ശേഷമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ശബ്ദത്തീല്‍ ഒറിജിനല്‍ കവിത കേട്ടത്. അതൊന്നു കേക്കാനും ശ്ശി തിരയേണ്ടി വന്നു. സംഭവം
ഇവിടെയുണ്ട്

www.nishaunni.com സൈറ്റിനു നന്ദി.

ചില അബദ്ധങ്ങള്‍ ‍മനസ്സിലായത് ഇവിടെ കേട്ടതുകൊണ്ടാണ്; അവയില്‍ചിലത് സൂത്രത്തില്‍ ശരിയാക്കിയിട്ടുണ്ട്. ഒന്നുകൂടി ശ്രമിച്ചാല്‍ ചിലപ്പോള്‍ ശരിയാവും , പക്ഷെ മടി;ക്ഷമയില്ല്യായ്മ പ്രശ്നങ്ങള്‍.

Rudra said...

ബഹുഏട്ടാ. എല്ലാം കേട്ടിട്ട് കമന്റടിക്കാതെ പോവാറാണ് പതിവ്. ഇത് സ്വയം കേട്ടാല്‍ പോരാ, ബാക്കിയുള്ളവരെ കൂടെ കേള്‍പ്പിക്കണംന്ന് തോന്നി. വളരെ നന്നായിരിക്കുന്നു. പറ്റാവുന്ന രീതിയിലൊക്കെ എല്ലാരേം കേള്‍പ്പിച്ചിട്ടുണ്ട്. ഇനി നോര്‍ത്തീസിന്റെ ഊഴമാ :D

ഗുരുജി said...

ബഹുവ്രീഹി,
കവിത കേട്ടു. വളരെ നന്നായിരിക്കുന്നു.
എന്റെ ബ്ലോഗിന്റെ ലിങ്ക് കൃതജ്ഞതയായി ചേര്‍ത്തു കണ്ടു. വേണ്ടിയിരുന്നില്ല..എന്നാലും നന്ദി. അതില്‍ എന്റെ ഒരു എടുത്തെഴുത്തുണ്ടായി എന്നല്ലാതെ എന്റെ സംഭാവന ഒന്നുമില്ലല്ലോ. ഇനി ഒരു ചെറിയ അഭിപ്രായം. പടിയപ്പോള്‍, വിഫലസംഗങ്ങളില്‍ എന്നുള്ളത്‌ 'വിഭലസംഗങ്ങളില്‍' എന്നാണ്‌ കേള്‍ക്കുന്നത്..അതൊരു ചെറിയ കുറവായി തോന്നി....ഞന്‍ ആ എംപിത്രീ എല്ലാവര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്തിട്ടുണ്ട്. ആലാപനത്തിന്റെ ഉടയോന്റെ പേരും കൂടി പരയാമായിരുന്നു..കുറഞ്ഞ പക്ഷം ബഹുവ്രീഹി എന്നെങ്കിലും. കവിത ഇമ്പമാര്‍ന്നതു തന്നെ. നന്ദി.

രുദ്ര said...

ഈ template കൊള്ളില്ല :(

..വീണ.. said...

കവിത നല്ല ഇഷ്ടമായി മാഷെ.. പിന്നെ, രുദ്ര പറഞ്ഞതിനു താഴെ എന്റ്റെയും ഒരു ഒപ്പ് (ടെമ്പ്ലേറ്റ് ഹൌ!!)

ബഹുവ്രീഹി said...

രുദ്ര, ബൂലോകത്തില്‍ ആദ്യമായിട്ടാണ് ഒരാള്‍ ‘ഏട്ടാ‘ന്നു വിളിക്കുന്നത്. സന്തോഷം.:)
നന്ദി :)

ഗുരുജീ, ഉച്ചാരണത്തില്‍ പ്രശ്നങ്ങള്‍ വന്നിട്ടുണ്ട്. അച്ചരച്ചുദ്ധി ഇല്ല്യാണ്ടുപോയി. കേട്ടതില്‍ സന്തോഷം. നന്ദി.

വീണ, താങ്ക്യൂ‍ താങ്ക്യൂ.

ടെമ്പ്ലേറ്റ് മോശമാ‍ണെന്നോ? അങ്ങനെ പറയരുത്. പ്ലീസ്.

കുഞ്ഞന്‍ said...

ബഹു..

സത്യം പറയാമല്ലൊ, ഞാന്‍ കവിതയുടെ വരികള്‍ കേട്ടില്ല..ആലാപനത്തിലെ സൌന്ദര്യത്തില്‍ സുഖിച്ചിരുന്നു പോയി.. വീണ്ടും നന്ദി പറയുന്നു.

ജീന്‍സ് പാന്റ് കൊള്ളാം..!

ബൈജു (Baiju) said...

പ്രകാശാ,

വീണ്‍ടും ഈ കവിത കേട്ടു, നന്നായിരിക്കുന്നു. പിന്നെ ഇതൊരാള്‍ക്കയച്ചുകൊടുക്കുന്നതിനെപ്പറ്റിപ്പറഞ്ഞല്ലോ? അയച്ചു കൊടുത്തോ?

-ബൈജു

Babu Kalyanam | ബാബു കല്യാണം said...

വളരെ നന്നായിട്ടുണ്ട് ആലാപനം :-))
ഇങ്ങോട്ട് വഴി കാട്ടി തന്ന പപ്പൂസിനും നന്ദി :-)

smiley said...

പ്രിയ ബഹു,

ഉഗ്രൻ ആയി... ശരിക്കും ആസ്വദിച്ചു.. പറ്റുമെങ്കിൽ കക്കാടിന്റെ സഫലമീയാത്ര, നന്ദി തിരുവോണമെ നന്ദി, എന്നിവ താങ്ങളുടെ ശബ്ധത്തിൽ കേട്ടാൽ കൊള്ളാം ..

നന്ദി

സ്മയിലി

മാഹിഷ്‌മതി said...

കേട്ടു.............ഇഷ്ടപ്പെട്ടു. ചിദമ്പര സ്മരണകൾ ചലചിത്രം പോലെ മനസ്സിലൂടെ കടന്നു പോയി

അങ്കിള്‍ said...

കവിതയെപറ്റി പറയാൻ ഞാൻ ആളല്ല. പക്ഷേ എനിക്കാ ശബ്ദം ഇഷ്ടപെട്ടു. താളത്തിനൊപ്പിച്ച പാട്ടും. അഭിനന്ദനങ്ങൾ.

anwar said...

കവിതയുടെ ലോകത്ത് ഞാൻ സാധാരണയായ് എത്തിപ്പെടുകായാണു പതിവ്. കേട്ടപ്പോൾ വീണ്ടും വീണ്ടും കേട്ടു. ആ ശബ്ദം വളരെയധികം ഇഷ്ടപ്പെട്ടു. ആശംസകൾ

jaacostan said...

kollaam....nannaayittund!!