Thursday, August 21, 2008

ഭാവയാമി രഘുരാമം | bhaavayaami raghuraamam

ഭാവയാമി രഘുരാമം.. സ്വാതി തിരുന്നാൾ കൃതി.

രാഗം : രാഗമാലിക
താളം : രൂപകം
ആലാപനം : ന്റെ അനിയത്തി :)


സാഹിത്യം ഇവിടെ വായിക്കാം.

കേക്കാൻ പറ്റിൺല്യാച്ചാൽ ഇവിടെ നിന്നുംകൂടി ഒന്ന് ശ്രമിച്ചോളൂ. ഡൗൺലോഡണമെങ്കിൽ അതും ആവാം.

16 comments:

ബഹുവ്രീഹി said...

ഭാവയാമി രഘുരാമം.. സ്വാതി തിരുന്നാൾ കൃതി.

രാഗം : രാഗമാലിക
താളം : രൂപകം
ആലാപനം : ന്റെ അനിയത്തി :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതുപോലെ ഓരോന്ന്‌ ആഴ്ചയിലൊരിക്കല്‍ ഇടരുതോ?

ഒരു മൃദംഗം കൂടി ഉണ്ടായിരുന്നു എങ്കില്‍ എന്നാശിച്ചു പോയി
സ്വല്‍പം അശ്രദ്ധ
ഗുഹനിലയ 'ഗതം'
അതിഘോരശൂര്‍പ്പണഖാവചനാഗതഖരാദി 'ഹര'

തേന പുനരാനീത നൂന ചൂഡമണിദര്‍ശനം

ഖലനിസ്സീമ പിശിതാശനം

എന്നിവിടങ്ങളില്‍ ഉണ്ടായോ എന്നൊരു സംശയം

അനിയത്തിയേ അഭിനന്ദനങ്ങള്‍ അറിയിക്കൂ
സന്തോഷത്തോടെ

വിക്രമാദിത്യന്‍ said...

ഭാവയാമി ഡൌണ്‍ലോഡ് ചെയ്തു. കൂട്ടത്തില്‍ 'പാടുവാന്‍ മറന്നു പോയും' . ബാക്കിയുള്ളവയും സമയം പോലെ അടിച്ചു മാറ്റുന്നതാണ് . കര്‍ണാടിക് സംഗീതം വല്യ നിശ്ചയം പോരാ ( എന്ന് വെച്ചാല്‍ വട്ട പൂജ്യം ). എന്നാലും നല്ല വ്യക്തതയുള്ള സ്വരമാണ് അനുജത്തിക്ക് . നമ്മുടെ അഭിനന്ദനം അറിയിക്കുക.

പാടുവാന്‍ മറന്നു പോയി പാടിയിരിക്കുന്നത് ബഹുവ്രീഹി തന്നെയല്ലേ . ആണെങ്കില്‍ നമ്മുടെ വക ലക്ഷം സ്വര്‍ണ്ണ വരാഹന്‍ അടങ്ങിയ കിഴി അടുത്ത ഒരു വര്‍ഷത്തേക്ക് ദിവസവും ബഹുവ്രീഹിക്ക് നല്‍കുവാന്‍ നാം ഉത്തരവിട്ടിട്ടുണ്ട്.
നന്നായി ആലപിച്ചിരിക്കുന്നു എന്ന് ഇനിയും പ്രത്യേകം എടുത്ത്‌ പറയണമോ? പറഞ്ഞേക്കാം. തകര്‍ത്ത് പാടിയിരിക്കുന്നു.

Visala Manaskan said...

സത്യം പറഞ്ഞോ ബഹൂ. ഇത് കാസറ്റീന്ന് ഇമ്പോര്‍ട്ട് ചെയ്തതല്ലേ? ഉം ഉം ഉം..

കലക്കീണ്ട് ട്ടാ!

പൊറാടത്ത് said...

മനസ്സ് നിറഞ്ഞു. ഇന്നിനി വേറെ ഒന്നും വേണ്ടി വരില്ല...

ബഹൂ... ബഹുത്ത് ശുക്രിയാ.. അനിയത്തിയ്ക്ക് അഭിനന്ദനങ്ങൾ. എല്ലാ ആശംസകളും

തമനു said...

ബഹൂന്റെ പോസ്റ്റില്‍ വന്നു രണ്ടു കുറ്റം പറയാതെ പോകേണ്ടി വരുന്നല്ലോ എന്ന സങ്കടം ഉണ്ടാക്കിക്കളഞ്ഞല്ലോ ബഹൂ.. :(

വളരെ മനോഹരം, വളരെ മനോഹരം...
അതില്‍ കൂടുതല്‍ എന്താ പറയുക. :)

പണിക്കര്‍ മാഷ് പറഞ്ഞപോലെ ആഴ്ചയില്‍ ഒന്നു വീതം പോരട്ടെ അനിയത്തി / ഏട്ടന്‍ വകകള്‍ ഓരോന്നു.

nandakumar said...

അമ്മാ!!! കലക്കിക്കളഞ്ഞല്ലാ.. എന്തൂട്ടാ പെടാ.. ശരിക്കും പാടീതണ്? അഭിനന്ദനംസ്..

പിന്നേയ്, ഇതെങ്ങിന്ണ് ഈ ടെപ്ലേറ്റ് ഡിസൈന്‍ ഒണ്ടാക്കീത്. പ്ലീസ് പറഞ്ഞുതരണം..

നന്ദപര്‍വ്വം-

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബഹൂ, ആലാപനത്തിലല്ല സാഹിത്യത്തിലാണ്‌ അശ്രദ്ധ എന്നു പറഞ്ഞത്‌ ചില വാക്കുകള്‍ മാറിപ്പോയതുപോലെ തോന്നുന്നു, മറ്റു ചിലയിടത്തു കൂടിയുണ്ട്‌
അവയും കൂടി തിരുത്തിയാല്‍ നല്ലത്‌

എതിരന്‍ കതിരവന്‍ said...

പ്രിയപ്പെട്ടവരേ, ഒരു ഉജ്വലപ്രതിഭയാണ് ഈ കുട്ടിയെന്ന് നിങ്ങള്‍ക്കു മനസ്സിലായല്ലൊ. തുടക്കത്തില്‍ തന്നെ ആ ഘനഗാംഭീര്യ, വളരെ ‘മച്വര്‍‘ ശബ്ദം കേട്ട് ഞാനും വീട്ടുകാരും വണ്ഡറടിച്ച് ഇരുന്നു.

സുബ്ബലക്ഷ്മിയുടേത് കേട്ട് പരിചയം വന്നതിനാലായിരിക്കും അവസാനം ‘വിലസിത പട്ടാഭിഷേകം’ ഒന്ന് ആവ്ര്ത്തിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി.‍

അക്ഷരങ്ങള്‍ പലയിടത്തും മാറിപ്പോയിട്ടുണ്ട്. സാരമില്ല. പാട്ടല്ലെ കാര്യം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതിമനോഹരമായ ആലാപനം

വേണു venu said...

പ്രിയ അനുജത്തീ,
മനോഹരം എന്നൊക്കെ പറയാനേ അറിയാവൂ. പാടുന്ന അനുജത്തിമാരുള്ള എനിക്കു് ഈ അനുജത്തിയുടെ പാട്ടും ഇഷ്ടമായി. ബഹു:പറഞ്ഞതു പോലെ വെള്ളിയാഴ്ച രാവിലെ തന്നെ കേള്‍ക്കാന്‍ ശ്രമിച്ചു. പറ്റിയില്ല.ഇപ്പോള്‍ കേട്ടു.അനുമോദനങ്ങള്‍.:)
ഓടോ. ഒരു മൃദംഗത്തിന്‍റെ അഭാവം എനിക്കും അനുഭവമായ പോലെ.

അഭിലാഷങ്ങള്‍ said...

“ആകാശവാണീ കണ്ണൂർ…

ഇപ്പോൾ സമയം, പണ്ട്രണ്ട് മണികഴിഞ്ഞ് രണ്ട് മിനിട്ടും ഇരുപത് സെക്കന്റും..

അടുത്തതായി എം.എസ് സുബ്ബലക്ഷ്മി ആലപിച്ച ഒരു കീർത്തനം കേൾക്കാം.. ഭാവയാമി രഘുരാമം.., രാഗം രാഗമാലിക, രൂപകതാളം.., സ്വാതിതിരുനാൾ കൃതി…“

പണ്ട്, 99 ൽ ആയിരുന്നൂന്നാ ഓർമ്മ. കണ്ണൂർ FM നിലയത്തിൽ സൌണ്ട് ടെസ്റ്റിനു പോയപ്പോ അവന്മാർ ഈ വരികളായിരുന്നു വായിക്കാൻ തന്നത്.

(അതിന്റെ റിസൽട്ട് ചോദിക്കരുതേ.. ഞാമ്പറയൂല്ല….!!) :-(

ബഹൂസ്.. അനിയത്തിസംഗീതം ബഹുകേമം.. ബഹുത്ത് അച്ഛാ…! ബഹുവിനെപ്പോലെയല്ല… നന്നായി പാടുന്നുണ്ട്..

അനിയത്തീ, അനിയത്തിസംഗീതം ഏട്ടന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി കാത്തുനിൽക്കണമെന്നില്ല, സ്വന്തായി ഒരു ബ്ലോഗ് തന്നെയങ്ങ്ട് തുടങ്ങ്അ..! ബഹു ടമ്പ്ലേറ്റായി ‘ജീൻസ്’ ഇട്ടത് പോലെ അനിയത്തിയുടെ ബ്ലോഗിനുവേണ്ടി വല്ല ‘പട്ടുസാരിയുടേയോ ചൂരിദാറിന്റേയോ ടെമ്പ്ലേറ്റ്‘ സംഘടിപ്പിക്കുന്ന കാര്യം ഞാനേറ്റൂസ്…

:)

എതിരന്‍ കതിരവന്‍ said...

അഭിലാഷം പറഞ്ഞത്പോലെ ഒരു ബ്ലൊഗ് അങ്ങു തുടങ്ങുക അനിയത്തീ. മലയാളം ബ്ലോഗിന്റെ കാര്യത്തില്‍ അങ്ങനെ ഒരു തീരുമാനമാകട്ടെ.

ബഹുവ്രീഹി said...

പണീക്കർ മാഷ്,

:) സുബ്ബലക്ഷ്മിയുടെ ഭാവയാമി കാസറ്റിൽ കേട്ട് പഠിച്ചു പാടിയതാണ്. കേട്ടത് എഴുതിയേടുത്തപ്പോൾ പറ്റിയ തെറ്റുകളാണ്. ലിറിക്സ് ആദ്യമേ എവിടുന്നെങ്കിലും അടിച്ചുമാറ്റി അതു വെച്ച് പാടണമായിരുന്നു. തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനു നന്ദി.

മൃദംഗന്റെ കുറവ് :(

ബിഖ്രമാദിത്യ കുമാരാ താങ്ക്യൂ താങ്ക്യൂ.
സ്വർണ്ണവരാഹന്റെ കാര്യം.. മിഡ്ക്ക! സന്തോഷായി. കുമാരനെങ്കിലും തോന്നിയല്ലോ.

ബിസാലാ.. ഉം ഉം ഉം..

പൊറാടത്ത്, സന്തോഷം. നന്ദി.

തമനുകുർവണാ..ഭീകരാ.. :) താങ്ക്യൂ താങ്ക്യൂ

നന്ദകുമാരാ ഹരേ മാധവാ.. :) ടെമ്പ്ലേറ്റ് ദ്വാ ഇവടെ പോയാൽ കിട്ടും. ‘സ്രിറ്റ്; ഡൗൺലോടി ബ്ലൊഗർ ലെയൗട്ടിൽ എഡിറ്റ് എച്ടീഎമിൽ പേസ്റ്റും ബ്രഷും ചെയ്താൽ വെളുത്തുകിട്ടും.

എതിർസ് കതിർസ് മഹരാജ്, :) ഉജ്ജ്വലപ്രതിഭ എന്നു പറഞ്ഞതിന് അനിയത്തി വക സ്പെഷ്യൽ കടുപ്പത്തിൽ ബ്രു കാപ്പി. :)

ഈ ഭാവയാമിക്കു ‘കാരണഭൂതം‘ മാഷു തന്നെയാണെന്ന വാസ്തവം ബൂലൊകരെ അറിയിക്കട്ടെ! സ്വാതി തിരുന്നാൾ ആർടിക്കിൾ ഉടൻ പ്രതീക്ഷിക്കുന്നു.

( സ്വാതി തിരുന്നാൾ മലയ്ഷ്യയിൽ പോയിട്ടുണ്ടോ? മലേഷ്യൻ കാറ്റേറ്റതിനെ പറ്റി പ്രസ്താവിച്ചു കേട്ടിട്ടുണ്ട്..
മലയമാരുതമേറ്റു മമ മന... )

പ്രിയ ഉണ്ണികൃഷ്ണൻ :) നന്ദി. സന്തോഷം.

വേണുഭായ്.. ശനിയാഴ്ചയാണ് ശരിക്കും കേക്കണ്ടത്. :) കേട്ടതിൽ സന്തോഷം. നന്ദി

അഭിഷാലാ.. അഷിഭാലാ രാമോദരാ സുദാഗരാ.. :) സത്യത്തിൽ ക്കണ്ണൂർ എഫ്ഫെമിൽ എന്താ സംഭവിചെ?

ബ്ലോഗെന്തിനു നാനാഴി?

എതിരൻ മാഷെ? ഒരു ബ്ലൊഗും കുഞ്ഞുപെങ്ങളും എന്നു കേട്ടിട്ടില്ലെ?

കാളിയമ്പി said...

വളരെ വളരെ വളരെ വളരെ നന്നായി. അനിയത്തിയ്ക്കും ഏട്ടനും എല്ലാ ഭാവുകങ്ങളും.
എക്കോ കുറച്ച് കൂടിപ്പോയെന്നത് ഞാന്‍ കുറച്ചു.അപ്പോല്‍ എന്റെ ചെവിയ്ക്ക് അതിമധുരം.

ഗുപ്തന്‍ said...

ബഹുവിശേഷകുമാരാ ഇവിടെഒരു താങ്ക്സ് ഇടാത്തത് കഠിനമായ അപരാധമായിപ്പോയി എന്ന് പറയാതിരിക്കാന്‍ വയ്യ ...

കുറച്ചുനാളായി അനിയത്തിസംഗീതം ഒരുതവണയെങ്കിലും കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ല. ഞാ‍ന്‍ ശാസ്തീയസംഗീതം പതിവായി കേള്‍ക്കുന്ന ആളൊന്നുമല്ല. പക്ഷെ ഭാവയാമി പോലെയുള്ളു ചില കീര്‍ത്തനങ്ങള്‍ ഇഷ്ടമാണ്. രാവിലെ മുറിയില്‍ ഉറക്കെ വയ്ക്കാറുണ്ട്. കുറച്ചായി രാവിലെ അനിയത്തി പാടാറുണ്ടിവിടെ.

നന്നായി എന്ന് വെറുതേ പറഞ്ഞുപോയാല്‍ അതില്‍ രണ്ടുതെറ്റുണ്ട്. ഒന്ന് എനിക്ക്സംഗീതം ജഡ്ജ് ചെയ്യാന്‍ അറിയാമെന്നൊരു ധ്വനി; രണ്ട് നന്നായി എന്ന വാക്കിന് മനസ്സില്‍ തോന്നുന്നത് മുഴുവന്‍ പറയാന്‍ കഴിയില്ല. അതുംകൊണ്ടാണ് ഇങ്ങനെ വളഞ്ഞുനീണ്ട റിപ്ലെ.ക്ഷമ. :)