Sunday, May 9, 2010

Summer - Get together - Instrumental Theme

With pleasure, I welcome you to my new composition "Get together", an Instrumental Theme.

An attempt is to take you to the cherished summer-holiday gatherings. As always, request your valuable feedback.

Credits:
Vocal : Bahuvreehi,Sreekanth & Santhi
Tabla : Krishnakumar
Keyboard, Composition and Orchestration : Bahuvreehi

13 comments:

ബഹുവ്രീഹി said...

With pleasure, I welcome you to my new composition "Get together", an Instrumental Theme.

An attempt is to take you to the cherished summer-holiday gatherings. As always, request your valuable feedback

Appu Adyakshari said...

ബഹുവ്രീഹി മാഷേ, കമ്പോസിഷൻ വളരെ നന്നായിട്ടുണ്ട്. (റിക്കോർഡിംഗിൽ ചില്ലറകുഴപ്പങ്ങൾ ഉള്ളതുപോലെ തോന്നിച്ചു.)‌ നല്ലൊരു ഉത്സവഗാനത്തിനുള്ള (ഓണപ്പാട്ടിനും) മൂഡ് ഈ കമ്പോസിഷന് സ്വതസിദ്ധമായി ഉണ്ട്. കവിത എഴുതാനറിയാവുന്നവർ ഇതു കേട്ടാലുടൻ വരികൾ എഴുതിക്കൊള്ളും! ആലാപിന്റെ സ്ഥലത്ത് എത്തിയപ്പോഴേക്കും നല്ലോരു മഴ ചന്നം പിന്നം പെയ്യുന്നതുപോലെ ഒരു സുഖം...അവിടെനിന്ന് വീണ്ടും ചെടികൾ തളിരിട്ട് പൂക്കളായി നൃത്തം വയ്ക്കുന്ന ഉത്സവമേളം.. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

Kiranz..!! said...

നല്ല പെരുപ്പിക്കൽ.ബഹു ഈയിടെ ഹിന്ദുസ്ഥാനി അല്‍പ്പം കൂട്ടിപ്പിടിക്കുന്നോന്നൊരു സംശയക്കുറവില്ലായ്മക്കുറവ് :)വോക്കൽ ഒക്കെ വെക്കേണ്ടടത്ത് പറ്റിച്ചു വെച്ചതാണിതിന്റെ വിജയം.പക്ഷെ വോക്കൽ അല്‍പ്പം കൂടി ക്ലിയർ ആയിരുന്നെങ്കിൽ എന്ന് ഞാൻ വെറുതേ മോഹിക്കുമല്ലോ.ഇന്നും വെറൂതേ മോഹിക്കുമല്ലോ.സമ്മർ ഇനിയും നീണ്ടു കിടക്കുന്നു.വിന്റർ ആകും വരെയും ഒന്നു രണ്ടെണ്ണം കൂടി പുറത്തിറക്കിവിടണ്ണാച്ചി.

എതിരന്‍ കതിരവന്‍ said...

ഇതാര് പ്രേം ജോഷ്വായുടെ അനിയനോ? ആ റിപീറ്റ് പീസസ് ഗംഭീരം. വോക്കൽ കുറച്ചൂടെ ശക്തിയുള്ളതാക്കാമായിരുന്നു എന്ന് തോന്നി.
ഒന്നൂടെ കേൾക്കട്ടെ. എന്നിട്ട് ബാക്കി എഴുതാം.

പൊറാടത്ത് said...

അരേ ഭായ്... വാഹ് വാഹ്... ഇത്‌നാ അഛാ മെഹ്ഫിൽ ആജ് ഹമാരേ സാമ്‌നേ സജാനേ കേ ലിയെ ആപ് കോ കൈസേ ധന്യവാദ് കഹൂം..ഹോ.. ഹൗ..

ഇതുപോലത്തെ ഓരോന്ന് എടക്കെടക്ക് കാച്ചീല്ല്യെങ്കി, അധികം വൈകാണ്ട് ഞാൻ സിങ്കപ്പൂര് കാണേണ്ടി വരും. :)

കിരൺസും എതിരൻസും പറഞ്ഞതിനോട് യോജിയ്ക്കുന്നു. വോക്കൽ കൊർച്ചുംകൂടി സ്ട്രോംഗ് ആക്കിയിരുന്നെങ്കിലോ എന്നാശിച്ച് പോയി. (“ആശ“യാണെല്ലാ ദു:ഖത്തിനും കാരണം എന്നല്ലേ പണ്ടാരാണ്ടോ പറഞ്ഞണ്ടട്ട്‌ള്ളത്?)

ഗീത said...

ഹായ്! കേട്ടു ആസ്വദിച്ചു. പലതവണ കേട്ടു.
സമ്മര്‍ ഹോളിഡേ കൂട്ടായ്മക്കു യോജിക്കുന്ന ചടുലമായ സംഗീതം. ഇടക്കുള്ള ആ മെലഡിയും ഉഗ്രന്‍.

Jijo said...

തുടക്കം വളരെ നന്ന്. 0:20 മുതൽ 0:40 വരെയുള്ള സിന്തെസൈസർ ഇഷ്ടപ്പെട്ടില്ല. 3:00 തൊട്ടുള്ള സ്വരങ്ങൾ പണ്ടത്തെ സിനിമകളിൽ നായകനും നായികയും സ്ലോ മോഷനിൽ സ്ക്രീനിന്റെ രണ്ടറ്റത്ത് നിന്നും ഓടി വന്ന് കെട്ടിപ്പിടിക്കുന്ന ആ സീനിൽ വരുന്ന പോലെ തോന്നി. മൊത്തത്തിൽ ഇഷ്ടപ്പെട്ടു. ഒരു അപ്‌ലിഫ്റ്റിംഗ് എക്സ്പീരിയൻസ്.

‘ശ്രാവൺ ഗംഗേ’യുടെ ഛായ തോന്നുന്നത് എന്റെ വെറും തോന്നലാണോ?

Suresh ♫ സുരേഷ് said...

ബഹു ഭായ്..
ങ്ങളല്ലെങ്കിലും പുലിയല്ല്യോ !!.. പിന്നെങ്ങനെ കലക്കാതിരിക്കും ?:) കംഗാരു റിലേഷന്‍സ് !!
കിരണ്‍ പറഞ്ഞ മാതിരി ഹിന്ദുസ്ഥാനിയുടെ നല്ല സ്വാദുള്ള ഒരു ചുവ !!.. Keep up the good work

Rashmi Nair said...

Beautiful piece of work! valare nannayittundu..the theme/music is very apt.

thahseen said...

ബഹു ഭായി - നല്ലതാണ് ട്ടാ ..
ആ male - female - vocals - aalaap - overlap - വളരെ ഇഷ്ടമായി ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ ആ സന്തൂർ ഉപയോഗിച്ചു തുടങ്ങിയോ? എതിരൻ പറഞ്ഞതുപോലെ ആലാപിന് ഒരൽ‌പ്പം കൂടി ഗൌരവം വേണ്ടിയിരുന്നു (ഇല്ലാത്തതു കൊണ്ട് ഞാൻ മൂന്നാലുഇവട്ടം കേൾക്കാതൊന്നും ഇരുന്നില്ല കേട്ടോ).

ആ തബല എന്നെ ത്രില്ലടിപ്പിക്കുന്നു.

G. Nisikanth (നിശി) said...

വളരെനന്നായിരിക്കുന്നു ബഹൂ.. ഇത് ഇന്നാണ് കേൾക്കാൻ കഴിഞ്ഞത്. നെറ്റിന്റെ പ്രോബ്ലം ഉണ്ടായിരുന്നു. വോയ്സ് അൽ‌പ്പം കൂടെ വ്യക്തതയുള്ളതായിരുന്നെങ്കിൽ വളരെ നന്നായിരുന്നേനേം, ഓണത്തിന് ഇതേപോലെ ഒരെണ്ണം പിടി....

സസ്നേഹം
നിശി

വേണു venu said...

വാ ..വാ... സുന്ദരം.
സംഗതികളൊക്കെ ആസ്വദിച്ചു. പോരട്ടെ ഇനിയും.:)