Monday, September 15, 2025

കനകലിപിയാൽ - Kanakalipiyaal - Festival Song ( വിഷു )

Musically Yours Presents Vishu Song കനകലിപിയാൽ...

Singer : Bahuvreehi ( Santhosh ) Lyrics : Baiju Chengannur Composer : Bahuvreehi ( Santhosh ) കനകലിപിയാൽ പ്രകൃതിയെഴുതും പ്രണയഗീതം പോലെ മേടമാസനിലാവിൽ പൂത്തൂ കർണ്ണികാരങ്ങൾ - നറും സ്വർണ്ണഹാരങ്ങൾ ഇളവെയിലിൻ കതിരുകളാൽ അരിയവാനം കണിയൊരുക്കി മിഴികൾ പൂട്ടിയുറങ്ങിയ ഭൂമി കണികണ്ടുണരുകയായ്..... കതിർ കണികണ്ടുണരുകയായ്.. ഇളപകരും കനിവുകളാൽ പ്രിയജനനി കണിയൊരുക്കി മിഴികൾ പൂട്ടിയുറങ്ങിയ ഞാനും കണികണ്ടുണരുകയായ്..... ആ കണി കണ്ടുണരുകയായ്....



No comments: