Bahuvreehi - Musically Yours presents , പൊന്നാവണിക്കാലം - Ponnavanikkaalam- Festival Songs ( ഓണപ്പാട്ടുകൾ )
Singers : Faisal Meghamalhar & Chitra Arun Lyrics : Nisikanth Gopi Composer : Bahuvreehi ( Santhosh ) പൊന്നാവണിക്കാലം.... പൂക്കളും പുഴകളും പൂമ്പാറ്റകളും പൊന്നോണനിലാവും തുമ്പയും തുളസിയും നിന്നോർമ്മകളും പൂങ്കാറ്റിൻ ഈണമായ്... തൂമഞ്ഞിൻ കുളിരുമായ്.... എന്നാലും ഇന്നും നീ വന്നില്ലെന്നോ....! നാം തമ്മിൽ കാണുന്നൊരാ രാവിൽ സന്ധ്യയിൽ പുളകമണിയുതിരും പുലരികളിൽ തിരിതെളിഞ്ഞ നീൾമിഴികളിൽ തിരയിടും മുടിയിഴകളിൽ മയങ്ങുമെൻ മോഹങ്ങൾ ആരറിയാൻ! അകലുവാൻ കഴിയുമോ എനിക്കീ ജന്മം.... നിന്നുള്ളിൻ ആഴങ്ങൾ തേടുന്നൊരെന്നിലെ പ്രണയമെഴുതിടുമീ കവിതകളിൽ പവിഴമാതളച്ചൊടികളിൽ പവനുതിർന്നിടും മൊഴികളിൽ പിടയുമെൻ തുടിപ്പുകൾ ആരറിയാൻ! അരികിൽ നീ അണയുമോ പ്രിയനേ വീണ്ടും
Comments