Monday, September 15, 2025

Merry Christmas !!!

 A Christmas Melody

Lyrics : G.Nisikanth | Music : Santhosh Kumar SatNRag | Orchestration : Febin Lazer
Singers : Febin Lazer & Blessy Das




Teliyaleru Rama

Teliyaleru Rama


Singer - Santhi Subhash








Beyond Love ( Kalyani Notes )

This instrumental theme song composed in the beautiful Raga Kalyani captures the pure essence of love and romance. Kalyani, known as the "queen of ragas," evokes deep emotions of devotion, tenderness, and joy. Its bright and auspicious notes create a soothing and uplifting atmosphere, expressing the heartfelt mood of romantic bliss and serene affection. The melody flows gracefully, inviting listeners into a tranquil world where love resonates in every note, making it perfect for moments of emotional connection and peaceful reflection.



Scary Short

This short video captures the eerie atmosphere of a rainy, dark day.The gloomy weather and deserted landscapes create a haunting visual backdrop. Complementing the scene is a horror-themed background music composed specifically to amplify the unsettling mood, perfectly matching the mysterious and suspenseful vibe of the weather and location.




Nothing but Love ❤️

"Nothing but Love ❤️" is a heartfelt instrumental theme composed in the serene and uplifting Raga Vasantha. This melody beautifully captures the essence of pure love and joy, blending gentle notes with vibrant rhythms to evoke feelings of warmth and positivity. Perfectly crafted to inspire and soothe, the composition invites listeners on a musical journey filled with affection and bliss.



Despair - Instrumental theme (Charukesi)

This composition in Raga Charukesi beautifully conveys a deep pathos mood, evoking feelings of longing, melancholy, and heartfelt emotion. The soulful melody explores the raga’s rich tonal nuances, inviting listeners into a contemplative and introspective musical experience. It captures the essence of sorrow and beauty intertwined, expressing profound emotional depth through each note.




Hope - Instrumental Theme

The future can seem uncertain at times, This music is to inspire and to remind that it's also full of endless possibilities and opportunities.

We've faced countless challenges and setbacks, but we've always found a way to overcome them and emerge stronger. Hope the joyful vibe of this music will bring sunshine to your day and help to start the new day on a positive note.



Eternal Bliss - Instrumental theme

The future can seem uncertain at times, This music is to inspire and to remind that it's also full of endless possibilities and opportunities.

We've faced countless challenges and setbacks, but we've always found a way to overcome them and emerge stronger. Hope the joyful vibe of this music will bring sunshine to your day and help to start the new day on a positive note.



Megha Sandes - "Harmonies of the Heavens: The Celestial Symphony"

 "Harmonies of the Heavens: The Celestial Symphony"

Murals by : Animesh Xavier Music by : Santhosh



Kurai Ondrum Illai - குறை ஒன்றும் இல்லை - Santhi Subhash ( Tamil Devotional - Ragamalika )

 Kurai Ondrum Illai - Santhi Subhash ( Tamil Devotional )

Raagam: raagamaalika ( Sivaranjini , Kaapi , Sindhubhairavi ) Talam : Aadi Composer: Raajaaji



Srinivasa Thiruvenkatamudaiyaan

 "Srinivasa thiruvenkatamudaiyaan..."

Keerthanam by Santhi Subhash Ragam : Hamsanandi , Aadi thalam Composer : Paapanaasam Shivan



Sreechakra Raaja Simhasaneswari - Ragamalika - Santhi Subhash

 Sreechakra Raaja Simhasaneswari...

Ragamalika ( Ragas : Chenchurutti , Punnagavarali , Nadanamakriya & Sindhubhairavi ) Thalam : Aadi Composer : Agasthyar Singer - Santhi Subhash



Music of rain

Music of rain - a short instrumental theme





DURYODHANAVADHAM - ( Kathakali with English subtitles ) ദുര്യോധനവധം - കഥകളി

 D U R Y O D H A N A V A D H A M

(Kathakali with English subtitles) Kathakali performance staged in Singapore on 04 Feb 2018 Artists Padmashri Kalamandalam Gopi as Krishna Margi Vijayakumar as Panchali Dr Ettumanoor P Kannan as Duryodhana Neeraj Geetha Mohandas as Dussasana Kalamandalam Vipin Sankar as Dhritarashtra & Mumukshu Kalamandalam Shanmukha Das as Roudrabheema Vinaya Menon as Krishna 2 Vocals: Pathiyoor Sankarankutty and Kalamandalam Krishnakumar Chenda: Krishnadas Tk Maddalam: Manoj Kalaanilayam Chutti & makeup: Eroor Manoj OS , Kalanilayam Saji & Panmana Arun




Thamasamenthe varuvan - താമസമെന്തേ വരുവാൻ -Electric Banjo (Bulbul Tarang | Shahi Baja | Taisho Koto)

താമസമെന്തേ വരുവാൻ - Thamasamenthe varuvan - Instrumental version on Electric Banjo ( Bulbul Tarang | Shahi Baja | Taisho Koto )

Thamasamenthe varuvan Movie : Bhargavee Nilayam Composer : M.S.Baburaj Lyrics : P.Bhaskaran Singer =: K.J.Yesudas



Kalimba music ( 17 Keys Thumb Piano ) - Mbira

 Kalimba music ( 17 Keys Thumb Piano - Muspor make ) - Demonstration

The Kalimba, also known as the Thumb Piano, originated from Africa.




Attempt to play the ever green song "Nila Aasmaa So Gaya...." on Kalimba



തോൽപ്പാവക്കൂത്ത് Tholpavakkoothu - Shadow Puppetry from Kerala - Ramayana (With English Narration)

 Experience the Magic of Tholpavakkoothu - Shadow Puppetry from Kerala! 🌟 Story of Ramayana presented by the renowned Padmashri K.K. Ramachandra Pulavar, Sri Rajeev pulavar, Sri Lakshmanan pulavar, and Sri Prashobh  🎭✨

This event was organized in Singapore as part of "𝐄𝐧𝐭𝐞 𝐕𝐞𝐞𝐝𝐮, 𝐌𝐲 𝐇𝐨𝐦𝐞: 𝐌𝐚𝐥𝐚𝐲𝐚𝐥𝐞𝐞𝐬 𝐢𝐧 𝐒𝐢𝐧𝐠𝐚𝐩𝐨𝐫𝐞" by the Indian Heritage Centre, in collaboration with the Mudra Cultural Society, and in partnership with the High Commission of India in Singapore and the Singapore Indian Fine Arts Society (SIFAS) on 24th & 25th Nov 2023.



Double Thayambaka - Porur Unnikrishnan & Kalpathi Balakrishnan - ഡബിൾ തായമ്പക

 Electrifying Double Thayambaka performance by Porur Unnikrishnan , Kalpathi Balakrishnan and their team organized by Singapore Malayalee Association and Mudra Cutltural Society on 1st July 2017 at Canberra Community Club , Singapore.

ഡബിൾ തായമ്പക - പോരൂർ ഉണ്ണികൃഷ്ണൻ & കൽ‌പാത്തി ബാലകൃഷ്ണൻ Accompanying artists Raghuchandran,Manikandan,Prijesh,Krishnakumar,Krishnan,Sreejith,Pradeep,Murali Krishnan Thayambaka is a type of chenda percussion ensemble performed in the south Indian state of Kerala, in which the main players at the centre improvises rhythmically on the beats of half-a-dozen or a few more chenda and ilathalam players around.



കർണ്ണശപഥം - കഥകളി - Kathakali - Karnasapadham (With English subtitles)


കർണ്ണശപഥം - കഥകളി - Kathakali - Karnasapadham  (With English subtitles)

Artists

കർണ്ണൻ : കലാമണ്ഡലം ഗോപി | Karna : Kalamandalam Gopi കുന്തി : മാർഗി വിജയകുമാർ |  Kunti : Margi Vijayakumar ദുര്യോധനൻ : ഏറ്റുമാനൂർ കണ്ണൻ  | Duryodhana : Dr.Etumanoor Kannan ഭാനുമതി : കലാമണ്ഡലം ഷണ്മുഖൻ |Bhanumathi : Kalamandalam Shanmughan ദുശ്ശാസനൻ : കലാമണ്ഡലം നീരജ് | Dussasana : Kalamandalam Neeraj ചെണ്ട : കലാമണ്ഡലം കൃഷ്ണദാസ്  | Chenda : Kalamandalam Krishnadas മദ്ദളം : കലാനിലയം മനോജ്  | Maddalam : Kalanilayam Manoj  പാട്ട് : പത്തിയൂർ ശങ്കരൻ കുട്ടി & കലാമണ്ഡലം കൃഷ്ണകുമാർ | Vocals : Pathiyoor Sankaran Kutty & Kalamandalam Krishnakumar ചുട്ടി , അണിയറ : കലാനിലയം സജി ,ഏരൂർ മനോജ്, പന്മന അരുൺ , കലാമണ്ഡലം വിപിൻ | Makeup & Costumes : Kalanilayam Saji, Eroor Manoj, Panmana Arun, Kalamandalam Vipin










രാവില്‍ നിനക്കായ് പാടാം.. Raavil Ninakkaay Paadaam - Malayalam gazal

Musically Yours presents Malayalam gazal , The slowest song you ever heard.

രാവില്‍ നിനക്കായ് പാടാം.. Raavil Ninakkaay Paadaam രചന : ശ്രീജ ബാലരാജ് | Lyrics : Sreeja Balaraj സംഗീതം : തഹ്സീന്‍ മുഹമ്മദ്‌ | Music : Thahseen Muhammed ആലാപനം : ബഹുവ്രീഹി | Singer : Bahuvreehi ( Santhosh ) രാവിൽ നിനക്കായ് പാടാം ... വീണ്ടും പ്രണയാർദ്ര ഗീതം നോവിൻ നിറമാർന്ന ഗാനം...... വേനൽകിളികൊഞ്ചും രാഗം...... ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാം പ്രിയമോടെയിന്നും..... രാവിൽ നിനക്കായ് പാടാം നാണം മൂടും കവിളിലും പൂക്കും ചെമ്പകം ഓർമ്മകളിൽ നിൻ മധുരഹാസം ഇതുവഴി വരുമോ പ്രിയസഖി നീ മധുവിധുരാവിൻ കളമൊഴി നീ... രാവിൽ നിനക്കായ് പാടാം ഈറന്മേഘക്കുളിരിലും വാടീ ആമ്പലും..... വാർത്തിങ്കൾ മായും പരിഭവത്താൽ..... പിരിയരുതിനിയും പ്രിയസഖി നീ..... മറയരുതിനിയും പ്രാണനിൽ നീ.... രാവിൽ നിനക്കായ് പാടാം ... വീണ്ടും പ്രണയാർദ്ര ഗീതം നോവിൻ നിറമാർന്ന ഗാനം...... വേനൽകിളികൊഞ്ചും രാഗം...... ഉള്ളിൽ നിറയുന്ന സ്നേഹം ചൊല്ലാം പ്രിയമോടെയിന്നും.....



ആരോ കാതിൽ പാടി…. Aaro Kaathil paadi... (ഓണപ്പാട്ടുകൾ)

 ആരോ….. കാതിൽ പാടി….Aaro Kaathil paadi

Singers : Pradeep Chandrakumar & Divya Menon Lyrics : Nisikanth Gopi Composer : Bahuvreehi ( Santhosh ) ആരോ….. കാതിൽ പാടി…. ആരോ കാതിൽ പാടി, ഓണ-പ്പാട്ടിനോർമ്മകൾ കായൽ തീരം തേടി, കാണാ-ക്കാറ്റിനീണങ്ങൾ ആത്മാവിലെ സംഗീതമായ് , അറിയുന്നു നാം ഈ സന്ധ്യയിൽ ഒഴുകിയൊഴുകിവരുമൊരരിയ സുരഭില പദമിയുമിനിയുമിനിയുമാരോ... കാതിൽ പാടി….ആരോ….. കാതിൽ പാടി…. മാരിവിൽ ചെപ്പുതുറന്നു, മാനം നോക്കിയിരിക്കുമ്പോൾ ആരാരോ പിന്നിലൂടെത്തി, മെല്ലെകണ്ണുപൊത്തുന്നൂ കോലത്തുനാട്ടിലെ പൂവാലിയോ ഓണാട്ടുകരയിലെ പൂമൈനയോ അരികിലണയുമനഘസുഖദ പരിമള മദ ലഹരിപകരുമാരോ.. കാതിൽ പാടി….ആരോ….. കാതിൽ പാടി…. കിന്നാരം ചൊല്ലിപ്പറന്നു, ഓലേ-ഞ്ഞാലികളെങ്ങേയ്ക്കോ നാഴൂരിച്ചോറുമായ് വാനം, ഓണ സദ്യയൊരുക്കുമ്പോൾ ഇനിയെത്ര കാലമീ കാഴ്ചകാണാൻ ,ഇവിടിനിത്തുമ്പകൾ പൂത്തു നിൽക്കാൻ മറവിപുണരുമിനിയുമതിനി- തെഴുതുകയിവിടരിയകഥകളാരോ... കാതിൽ പാടി….ആരോ….. കാതിൽ പാടി….

Electric Banjo - Mandaaracheppundo... Melle Melle Mukhapadam - Bulbul Tarang - Shahi Baaja

Attempting 2 evergreen compositions from Johnson Master on Electric Banjo ( Bulbul Tarang - Shahi Baaja )

Mandaaracheppundo & Melle Melle Mukhapadam as medley



Electric Banjo - Sundari Kannal oru seithi - Dalapati - Instrumental - Shahi Baaja - Bulbul Tarang

The evergreen romantic song Sundari Kannal oru Seithi with Bulbul Tarang ( Shahi Baaja ) from the movie Dalapathi




Electric Banjo - Isharon Isharo mein | Lag ja gale | Caudhvin ka chand - Bulbul Tarang (Shahi Baaja)

 3 Evergreen songs Isharon Isharom mein , Lag ja gale & Caudhvin ka chand on Electric Banjo ( Bulbul Tarang | Shahi Baaja | Taisho Koto )

इशारों इशारों में दिल लेने वाले - Ishaaron Ishaaron mein dil lene waale लग जा गले कि फिर - Lag Ja Gale चौदहवीं का चाँद हो - Chaudhvin Ka Chand Ho




Mere Naina Sawan bhado - on Electric Banjo ( Bulbul Tarang / Shahi Baaja /Taisho Koto)

 Mere Naina Sawan bhado - on Electric Banjo ( Bulbul Tarang / Shahi Baaja /Taisho Koto)




ചാരുകേശി - Raga Charukesi Medley - Electric Banjo ( Bulbul Tarang / Shahi Baaja / Taisho Koto )

Songs in charukesi raga - Medley on Electric Banjo ( Bulbul Tarang / Shahi Baaja /Taisho Koto)

Pularithoomanju thulliyil | Chumbanapoo kondu moodi | Kaatadichu kodum kaatadichu | Uyire uyire




Melodica | Yeh Zamee Ruk jaaye | Suzuki Melodion MX-37D | Instrumental cover

 Yeh Zamee Ruk jaaye - Instrumental cover

Melodica Pianica - Suzuki Melodion MX-37D



Morning Raga Malayamarutham on Electric Banjo - മലയമാരുതം -Songs Medley- Bulbul Tarang - Shahi Baaja

 


Raga Malayamarutham on Electric Banjo - Songs Medley Brahmamuhoorthamaayi.. Neelakkadambukal... Pularkala sundara swapnathil... Udichuyarnnu mamalamele #malayamarutham, #മലയമാരുതം,#ElectricBanjo





ദേവദൂതികേ... Devadoothike - Malayalam Ghazal - Raga Bhageshree

 Devadoothike - ദേവദൂതികേ... Malayalam Ghazal

Singer : Thahseen Muhammed Lyrics : Nisikanth Music : Bahuvreehi ( Santhosh ) Raga Bhageshree



Oru Varam chodichu - ഒരു വരം ചോദിച്ചു - Saraswati Devotional - സരസ്വതീ സ്തുതി

ഒരു വരം ചോദിച്ചു....

രചന : നിശികാന്ത് ഗോപി. ആലാപനം : രാജേഷ് രാമൻ സംഗീതം : സന്തോഷ്. പശ്ചാത്തലസംഗീതം : അരുൺ പ്രകാശ് ഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരവേ നമഃ യാ ദേവി സ്തൂയതേ നിത്യം - ബ്രഹ്മേന്ദ്ര സുര കിന്നരഃ സാ മമൈവാസ്തു ജിഹ്വാഗ്രേ - പത്മഹസ്താ സരസ്വതീ.... ബുദ്ധിം ദേഹി യശോ ദേഹി - കവിത്വം ദേഹി ദേഹി മേ മൂഢത്വം സംഹര ദേവി - ത്രാഹിമാം ശരണാഗതം... ഓം സം സരസ്വത്യൈ നമഃ ഒരു വരം ചോദിച്ചു മുന്നിൽ വന്നീടുവോർ- ക്കൊരുകോടി വരമേകും ദേവീ മനസ്സിന്റെ നവരാത്രി മണിമണ്ഡപത്തിൽ ഞാൻപാടുന്നു നിൻ പുണ്യ സ്വരമാധുരിസ്വീകരിച്ചാലുമീ ഗാനാഞ്ജലി നാരായമുനയന്നു നാവിൽ വരച്ചൊരാഅക്ഷരപ്പാടിലൂടല്ലോ, ഞാനറിഞ്ഞു നിൻ മാതൃവാത്സല്യം പിന്നെ നീ വാക്കുകൾ കോർത്തെന്റെ വാണിയിൽഗാനങ്ങളായുണർന്നപ്പോൾ, കണ്ടുഞാൻഅതിരറ്റ നിന്റെ വാത്സല്യം ഇനിയും - ഇനിയും - ചൊരിയുകില്ലേ, നിന്റെസംഗീത നഭസിലെ അമൃതവർഷം അമൃതവർഷം.... സപ്തസ്വരങ്ങളാം മകരന്ദമൂട്ടി നീ സംഗീത സാഗരം കാട്ടി, എന്റെഉള്ളിൽ നീ മണിവീണ മീട്ടി അജ്ഞനാമെന്നുടെ സിരകളാം തന്തിയിൽഅറിയാത്ത രാഗങ്ങൾ ചാർത്തി, എന്നി-ലായിരം ഗാനങ്ങൾ തൂകി മരണം – വരെയും - പകരുകില്ലേ, അമ്മേനിൻ നിറമാറിലെ ആത്മഹർഷം ആത്മഹർഷം....



കനകലിപിയാൽ - Kanakalipiyaal - Festival Song ( വിഷു )

Musically Yours Presents Vishu Song കനകലിപിയാൽ...

Singer : Bahuvreehi ( Santhosh ) Lyrics : Baiju Chengannur Composer : Bahuvreehi ( Santhosh ) കനകലിപിയാൽ പ്രകൃതിയെഴുതും പ്രണയഗീതം പോലെ മേടമാസനിലാവിൽ പൂത്തൂ കർണ്ണികാരങ്ങൾ - നറും സ്വർണ്ണഹാരങ്ങൾ ഇളവെയിലിൻ കതിരുകളാൽ അരിയവാനം കണിയൊരുക്കി മിഴികൾ പൂട്ടിയുറങ്ങിയ ഭൂമി കണികണ്ടുണരുകയായ്..... കതിർ കണികണ്ടുണരുകയായ്.. ഇളപകരും കനിവുകളാൽ പ്രിയജനനി കണിയൊരുക്കി മിഴികൾ പൂട്ടിയുറങ്ങിയ ഞാനും കണികണ്ടുണരുകയായ്..... ആ കണി കണ്ടുണരുകയായ്....



സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട് - Sandarsanam - Balachandran Chullikad

 Sandarsanam by Balachandran Chulikkad.

Original credits Singer : G.Venugopal Music : Jaison J.Nair സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട് അധികനേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം. അധികനേരമായ് സന്ദർശകർക്കുള്ള മുറിയിൽ മൗനം കുടിച്ചിരിക്കുന്നു നാം. ജനലിനപ്പുറം ജീവിതം പോലെയീ- പ്പകൽവെളിച്ചം പൊലിഞ്ഞുപോകുന്നതും, ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമ്മതൻ കിളികളൊക്കെപ്പറന്നുപോകുന്നതും, ചിറകു പൂട്ടുവാൻ കൂട്ടിലേക്കോർമ്മതൻ കിളികളൊക്കെപ്പറന്നുപോകുന്നതും, ഒരു നിമിഷം മറന്നു പരസ്പരം മിഴികളിൽ നമ്മൾ നഷ്ടപ്പെടുന്നുവോ...? മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും നിറയെ സംഗീതമുള്ള നിശ്വാസവും. മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും നിറയെ സംഗീതമുള്ള നിശ്വാസവും... പറയുവാനുണ്ടു പൊൻ ചെമ്പകം പൂത്ത കരളുപണ്ടേ കരിഞ്ഞുപോയെങ്കിലും, കറപിടിച്ചൊരെൻ ചുണ്ടിൽതുളുമ്പുവാൻ കവിതപോലും വരണ്ടുപോയെങ്കിലും ചിറകുനീർത്തുവാനാവാതെ തൊണ്ടയിൽ പിടയുകയാണൊരേകാന്തരോദനം. സ്മരണതൻ ദൂരെസാഗരം തേടിയെൻ ഹൃദയരേഖകൾ നീളുന്നു പിന്നെയും. കനകമൈലാഞ്ചിനീരിൽത്തുടുത്ത നിൻ വിരൽതൊടുമ്പോൾക്കിനാവു ചുരന്നതും, നെടിയ കണ്ണിലെക്കൃഷ്ണകാന്തങ്ങൾതൻ കിരണമേറ്റെന്റെ ചില്ലകൾ പൂത്തതും, മറവിയിൽ മാഞ്ഞുപോയ നിൻ കുങ്കുമ- ത്തരിപുരണ്ട ചിദംബരസന്ധ്യകൾ... മരണവേഗത്തിലോടുന്ന വണ്ടികൾ, നഗരവീഥികൾ, നിത്യപ്രയാണങ്ങൾ, മദിരയിൽ മനം മുങ്ങി മരിക്കുന്ന നരകരാത്രികൾ, സത്രച്ചുമരുകൾ. മരണവേഗത്തിലോടുന്ന വണ്ടികൾ, നഗരവീഥികൾ, നിത്യപ്രയാണങ്ങൾ, മദിരയിൽ മനം മുങ്ങി മരിക്കുന്ന നരകരാത്രികൾ, സത്രച്ചുമരുകൾ... ചില നിമിഷത്തിലേകാകിയാം പ്രാണൻ അലയുമാർത്തനായ് ഭൂതായനങ്ങളിൽ. ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം കരുണമാം ജനനാന്തരസാന്ത്വനം. ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം കരുണമാം ജനനാന്തരസാന്ത്വനം. നിറമിഴിനീരിൽ മുങ്ങും തുളസിതൻ കതിരുപോലുടൻ ശുദ്ധനാകുന്നു ഞാൻ. നിറമിഴിനീരിൽ മുങ്ങും തുളസിതൻ കതിരുപോലുടൻ ശുദ്ധനാകുന്നു ഞാൻ. അരുതു ചൊല്ലുവാൻ നന്ദി; കരച്ചിലിൻ അഴിമുഖം നമ്മൾ കാണാതിരിക്കുക. സമയമാകുന്നു പോകുവാൻ- രാത്രിതൻ നിഴലുകൾ നമ്മൾ, പണ്ടേ പിരിഞ്ഞവർ... സമയമാകുന്നു പോകുവാൻ- രാത്രിതൻ നിഴലുകൾ നമ്മൾ, പണ്ടേ പിരിഞ്ഞവർ... Album : Kavyageethikal




മുക്കുറ്റിപൂവും നറുതുമ്പപ്പൂവും - Mukkutippoovum Naruthumbappoovum - Festival Songs ( ഓണപ്പാട്ടുകൾ )

 Bahuvreehi - Musically yours Presents

മുക്കുറ്റിപൂവും നറുതുമ്പപ്പൂവും - Mukkutippoovum Naruthumbappoovum - Festival Songs ( ഓണപ്പാട്ടുകൾ ) Singers : Prakash Puthunilam & Vidhu VIjay Lyrics : Baiju Chengannur Composer : Bahuvreehi (Santhosh) മുക്കുറ്റിപൂവും നറുതുമ്പപ്പൂവും കൈയ്യെത്താക്കൊമ്പത്തെ മന്ദാരപ്പൂവുമായ്‌ പൊന്നോണം കൂടാൻ ഈ വഴി നീ വായോ ചിങ്ങപൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീ വായോ ചേമന്തിപ്പൂവും തുടുതെച്ചിപ്പൂവും കണ്ണെത്താതീരത്തെ അരിമുല്ലപ്പൂവുമായ് പൂപ്പട കൂട്ടാൻ ഈ വഴി നീ വായോ ചെല്ലപ്പൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീവായോ അത്തം പത്തിന്നോണം കനിവെഴുമോണത്താറെത്തും, നാടാനന്ദത്തേരേറും ഉത്രാടത്തുമ്പിപ്പെണ്ണും അഴകെഴുമീമണ്ണിൽ താളം തുള്ളീടും ഇളവെയിലാടുന്നൊരീ നിളയുടെ തീരങ്ങളിൽ പുലരിയിലീണങ്ങൾ മൂളും ഓണക്കുയിലൊത്തു പാടീടാം മുക്കുറ്റിപൂവും നറുതുമ്പപ്പൂവും കൈയ്യെത്താക്കൊമ്പത്തെ മന്ദാരപ്പൂവുമായ്‌ പൊന്നോണം കൂടാൻ ഈ വഴി നീ വായോ ചിങ്ങപൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീ വായോ പുള്ളോർവീണകൾ പാടും മധുമയ രാഗങ്ങൾ മൂളും, പാരാമോദക്കുളിരാടും കുന്നലനാടിൻ മെയ്യിൽ നിറമെഴുമീയോണക്കോടി ചാർത്തീടാം തരളിത ഗാനങ്ങളാൽ,പ്രിയതര നാദങ്ങളാൽ അഴകിൽ ഋതുവെഴുതും കവിതയ്ക്കിന്നൊരു സ്വരഹാരം തീർത്തീടാം മുക്കുറ്റിപൂവും നറുതുമ്പപ്പൂവും കൈയ്യെത്താക്കൊമ്പത്തെ മന്ദാരപ്പൂവുമായ്‌ പൊന്നോണം കൂടാൻ ഈ വഴി നീ വായോ ചിങ്ങപൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീ വായോ ചേമന്തിപ്പൂവും തുടുതെച്ചിപ്പൂവും കണ്ണെത്താതീരത്തെ അരിമുല്ലപ്പൂവുമായ് പൂപ്പട കൂട്ടാൻ ഈ വഴി നീ വായോ ചെല്ലപ്പൂങ്കാറ്റേ പൂവുംകൊണ്ടിതുവഴി നീവായോ....



പൊന്നാവണിക്കാലം - Ponnavanikkaalam- Festival Songs ( ഓണപ്പാട്ടുകൾ )

 Bahuvreehi - Musically Yours presents , പൊന്നാവണിക്കാലം - Ponnavanikkaalam- Festival Songs ( ഓണപ്പാട്ടുകൾ )

Singers : Faisal Meghamalhar & Chitra Arun Lyrics : Nisikanth Gopi Composer : Bahuvreehi ( Santhosh ) പൊന്നാവണിക്കാലം.... പൂക്കളും പുഴകളും പൂമ്പാറ്റകളും പൊന്നോണനിലാവും തുമ്പയും തുളസിയും നിന്നോർമ്മകളും പൂങ്കാറ്റിൻ ഈണമായ്... തൂമഞ്ഞിൻ കുളിരുമായ്.... എന്നാലും ഇന്നും നീ വന്നില്ലെന്നോ....! നാം തമ്മിൽ കാണുന്നൊരാ രാവിൽ സന്ധ്യയിൽ പുളകമണിയുതിരും പുലരികളിൽ തിരിതെളിഞ്ഞ നീൾമിഴികളിൽ തിരയിടും മുടിയിഴകളിൽ മയങ്ങുമെൻ മോഹങ്ങൾ ആരറിയാൻ! അകലുവാൻ കഴിയുമോ എനിക്കീ ജന്മം.... നിന്നുള്ളിൻ ആഴങ്ങൾ തേടുന്നൊരെന്നിലെ പ്രണയമെഴുതിടുമീ കവിതകളിൽ പവിഴമാതളച്ചൊടികളിൽ പവനുതിർന്നിടും മൊഴികളിൽ പിടയുമെൻ തുടിപ്പുകൾ ആരറിയാൻ! അരികിൽ നീ അണയുമോ പ്രിയനേ വീണ്ടും



പൂവേ പൊലി പാടിവന്നു - Poove Poli Paadi vannu - Festival Songs (ഓണപ്പാട്ടുകൾ)

 പൂവേ പൊലി പാടിവന്നു - Poove Poli Paadi vannu - Festival Songs (ഓണപ്പാട്ടുകൾ)

Singers : Rajesh Raman & Gayathri Asokan Lyrics & BGM Direction : Nisikant Gopi Composer : Bahuvreehi പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി പൊന്നോണപ്പാട്ടുണർന്നിടനെഞ്ചിൽ.... ആരാരും കാണാതെ അരികത്തിനി വന്നാലോ ആരാനും കേൾക്കാതെ എൻ കാതിൽ മൂളാമോ? ഇല്ലില്ലാ മൂളില്ലൊരു മുത്തം നൽകാതെൻ.... അഴകേ.... പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി പൊന്നോണനിലാവുതിർന്നെന്നുള്ളിൽ.. സിന്ദൂരം തൂകും നുണക്കുഴിക്കവിളിലെ ശൃംഗാരംകണ്ടുഞാൻ മയങ്ങിനിൽക്കേ (2) നിൻ വിരലിൻ തുമ്പിൽ കവിത വിരിഞ്ഞുവോ നിൻ മനസ്സിൻ തീരാ മോഹമറിഞ്ഞുവോ? ഹൃദയം സുഖമറിയും പ്രിയ നിമിഷങ്...ങളാ...യീ... പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി പൊന്നോണനിലാവുതിർന്നെന്നുള്ളിൽ.. മൗനങ്ങൾ പൂക്കും വടക്കിനിച്ചാർത്തിൽ നിൻ മാറോടു ചേർന്നു ഞാൻ മറന്നു നിൽക്കേ നിൻ ചൊടിയിൽ സന്ധ്യാ രാഗമുതിർന്നുവോ നിൻ ചിരിയിൽ കൊലുസിൻ കൊഞ്ചലുണർന്നുവോ പ്രണയം പൂക്കളമായതിൽ ശലഭങ്ങളാ...യ് നാം... പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി പൊന്നോണനിലാവുതിർന്നെന്നുള്ളിൽ പൂവേ പൊലി പാടിവന്നു പൂവാലൻ പൂത്തുമ്പി പൊന്നോണപ്പാട്ടുണർന്നിടനെഞ്ചിൽ ആരാരും കാണാതെ അരികത്തിനി വന്നാലോ ആരാനും കേൾക്കാതെ എൻ കാതിൽ മൂളാമോ? ഇല്ലില്ലാ മൂളില്ലൊരു മുത്തം നൽകാതെൻ.... അഴകേ....